പാലാ ഇടമറ്റത്ത് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. ബസ് ഡ്രൈവർ ഇടമറ്റം സ്വദേശി എം.ജി. രാജേഷാണ് മരിച്ചത്. ചേറ്റുതോട്ടിൽ നിന്നും പാലാ യ്ക്കു വരുകയായിരുന്ന സ്വകാര്യ ബസ് ഇറക്കം ഇറങ്ങുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബസ് റോഡരികിലെ കലുങ്ക് ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ തെങ്ങിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ രാജേഷിനെ നാട്ടുകാരും യാത്രക്കാരും ചേർന്ന് ആശു പ ത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്കൂൾ കുട്ടികൾ ഉൾപ്പെടെ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റ യാത്രക്കാരെ പാലാ ജനറൽ ആശു പത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേ ശിപ്പിച്ചു. മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്. പോലീസും മോട്ടോർ വാഹന വകുപ്പും സ്ഥലത്ത്എത്തി പരിശോധനയും മറ്റു മേൽനടപടികളും സ്വീകരിച്ചു.

+ There are no comments
Add yours