ഇടക്കുന്നം ഗവ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 105- ാം മത് വാർഷികവും യാത്രയയപ്പ്  സമ്മേളനവും

Estimated read time 1 min read
Share :
പാറത്തോട് : ഇടക്കുന്നം ഗവ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 105- ാം മത് വാർഷികവും സർവീസിൽ നിന്നു വിരമിക്കുന്ന അധ്യാപകരായ സജി ജോസഫ് , കെ. കെ.  തങ്കമ്മ എന്നിവരുടെ  യാത്രയയപ്പ്  സമ്മേളനവും  സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം  ചെയ്തു. പി.റ്റി. എ. പ്രസി ഡൻ്റ് നസീബ് കെ. കെ. അധ്യക്ഷത വഹിച്ചു.
 
ജില്ലാ പഞ്ചായത്തംഗം പി. ആർ. അനുപമ മുഖ്യ പ്രഭാഷണവും പാറത്തോട് പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ. ശശികുമാർ, ബ്ലോക്ക് പഞ്ചായത്തം ഗം റ്റി. ജെ. മോഹനൻ, പാറത്തോട് പഞ്ചായത്ത് അംഗങ്ങളായ റ്റി. രാജൻ, ജോസീന അന്ന ജോസ്, സ്കൂൾ എസ്.എം.എസി ചെയർ പേഴ്സൺ സിന്ധു മോഹൻ, പി.റ്റി.എ. വൈസ് പ്രസിഡൻ്റ് റഫീക്ക് എം. റ്റി, പ്രിൻസിപ്പാൾ സിസ്സി അലക്സ്, ഹെഡ്മിസ്ട്രസ്സ് സിൽവി ഡേവിസ് കെ, അധ്യാപക പ്രതിനി ധികളായി സോഫിയ തോമസ്, അൻസൽന എം.എച്ച്, ജെറോം വർഗീസ്, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി അശ്വതി രാജീവ്, സ്കൂൾ ലീഡർ ആർദ്രാ രാജേഷ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.
Share :

You May Also Like

More From Author

+ There are no comments

Add yours