ബുധനാഴ്ച അന്തരിച്ച സിപിഐ എം നേതാവ് എം.എ ജോസ് മണിമലയുടെ സ്വത്ത് വകകൾ സിപിഐ എം കോരുത്തോട് ലോക്കൽ കമ്മിറ്റിക്ക്. കെഎസ് വൈ എഫ് ലൂടെ വളർന്ന് സിപിഐ എം കാഞ്ഞിരപള്ളി ഏരിയാ കമ്മിറ്റി വരെ എത്തിയ മുണ്ടക്കയം ജവഹർ നഗറിൽ മണിമല വീട്ടിൽ എം എ ജോസ് ബുധനാഴ്ചയാണ് അന്ത രിച്ചത്. അവിവാഹിതനായ ജോസ് തൻ്റെ സാമ്പാദ്യം പാർട്ടിക്കു വേണ്ടി ബാങ്കിൽ നിക്ഷേപിച്ചിരിക്കയായിരുന്നു.
ജോസിൻ്റെ മൃതദേഹത്തിൽ സിപിഐ എം പാർട്ടി പതാക ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാജേഷ്, കാഞ്ഞിരപ്പള്ളി എരിയ സെക്രട്ടറി ഷമീം അഹമ്മദ് എന്നി വർ ചേർന്ന് പുതപിച്ചു. മുതിർന്ന നേതാക്കളായ വൈക്കം വിശ്വൻ, കെ ജെ തോമസ്, സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങ ളായ ടി ആർ രഘുനാഥൻ, റെജിസഖറിയാ, ലാലിച്ചൻ ജോർജ്, ഇടുക്കി ജില്ലാ കമ്മിറ്റിയംഗം കെ ടി ബിനു എന്നിവരടക്കമുള്ള നേതാക്കൾ ജോസിൻ്റെ വീട്ടിലെത്തി അനുശോചനമറിയിച്ചു. ഉച്ച കഴിഞ്ഞ് മൂന്നുമണിയോടുകൂടി മുണ്ടക്കയം 34-ാം മൈൽ വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ സംസ്ക്കാരം നടത്തി. നൂറുകണ ക്കിനാളുകൾ പങ്കെടുത്തു.
അനുശോചനം നടത്തി
എം എ ജോസിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് മുണ്ടക്കയം പുത്തൻചന്ത മൈതാനത്ത് യോഗം ചേർന്നു. മുതിർന്ന സിപിഐ എം നേതാവ് കെജെ തോമസ്, കെ രാജേഷ്, ഷമീo അഹമ്മദ്, ടി കെ ശിവൻ, കെ ബി രാജൻ, വി പി ഇസ്മായിൽ, പി യു തോമസ്, ബേബി, തോമസ് മാണി കുമ്പുക്കൽ, പി കെ സുധീർ, എം ജി രാജു, പി കെ പ്രദീപ്, സി വി അനിൽകുമാർ, രേഖാദാസ്, അജിതാ രതീഷ്, കുമാരി പി ആർ അനുപമ എന്നിവർ സംസാരിച്ചു.

+ There are no comments
Add yours