ഇളങ്ങുളത്ത് ഇന്ന് ആറാട്ട് ഉത്സവം

Estimated read time 1 min read
Share :
പൊൻകുന്നം :  ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ ഞായറാഴ്ച ആറാട്ട് ഉത്സവം. രാവിലെ 7 30 ന് നാരായണീയ പാരായണം – ധർമ്മശാസ്താ നാരായണ സമിതി. 10.15 മുതൽ മഹാപ്രസാദമൂട്ട്. തിരുവരങ്ങിൽ 10 മുതൽ  ഭക്തിഗാനസുധ – വാരിയേഴ്സ് വോയ്സ് പാലാ.  വൈകിട്ട് 5 ന് ആറാട്ട് ബലി, കൊടിയിറക്ക്, ആറാട്ടിനു പുറപ്പെടൽ. തുടർന്ന് വെള്ളാങ്കാവ് തീർത്ഥകടവിൽ തിരുവാറാട്ട്.
രാത്രി 7 ന് ആറാട്ട് എതിരേല്പ് , മയൂര നൃത്തം – സതീഷ് ചന്ദ്രൻ ആർപ്പൂക്കര,  പഞ്ചവാദ്യം ബാലാജി ഗുരുകുലം രാമപുരം, 7.30ന് കിഴക്കേ പന്തലിൽ ആറാട്ട് എഴുന്നള്ള ത്ത്. ഗജരത്നം കാഞ്ഞിരക്കാട്ട് ശേഖരൻ ഭഗവാൻ്റെ പൊൻതിടമ്പേറ്റും. മുണ്ടയ്ക്കൽ ശിവനന്ദൻ, കാളകുത്തൻ കണ്ണൻ, ചിറക്കാട്ട് നീലകണ്ഠൻ, കുളമാക്കൽ ഗണേശ ൻ എന്നീ ഗജവീരന്മാർ അകമ്പടി സേവിക്കും.  ആറന്മുള ജി. ശ്രീകുമാർ, തിരുമല രംഗനാഥ് എന്നിവരുടെ സ്പെഷ്യൽ നാദസ്വരവും,  രാമപുരം ബാലാജി ഗുരുകുല ത്തിലെ കലാകാരൻമാർ നയിക്കുന്ന മേജർ സെറ്റ് പഞ്ചവാദ്യവും, തൃപ്പൂണിത്തുറ ആർ.എൽ.വി. മഹേഷ് കുമാറിൻ്റെ  പ്രമാണിത്വത്തിലുള്ള പാണ്ടിമേളവും ആറാട്ട് എഴുന്നള്ളത്തിന്  കൊഴുപ്പേകും. തുടർന്ന്  ദീപക്കാഴ്ച, ദീപാരാധന.
Share :

You May Also Like

More From Author

+ There are no comments

Add yours