സഹകാരികൾക്ക് കുടിശ്ശിക നിവാരണത്തിന് സഹായകമാകുന്ന സാന്ത്വനം സഹകാരി പദ്ധതി

Estimated read time 1 min read
Share :
കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്കിൽ നിന്നും വായ്പയെടുത്തു സഹകാരികൾക്ക് കുടിശ്ശിക നിവാര ണത്തിന് സഹായകമാകുന്ന രീതിയിൽ സാന്ത്വനം സഹകാരി പദ്ധതി നടപ്പിലാക്കുവാൻ ബാങ്കിന്റെ 12-)മത് വാർഷിക പൊതുയോഗം തീരുമാനിച്ചു. കുടുംബ സം ഗമത്തിലൂടെയും സഹകാരികൾക്ക് മാനസിക ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടി കൗൺസിലിങ്ങും നിലവിലുള്ള കുടിശ്ശിക വായ്പ തവണ തുക പുന:ക്രമീക രി ച്ചും കളക്ഷൻ ബോക്സ് സ്ഥാപിച്ചും ആശ്വാസകരമായ രീതിയിൽ കുടിശ്ശിക നിവാരണ പദ്ധതി നടപ്പിലാക്കുവാൻ സാന്ത്വനം സഹകാരി പദ്ധതിയിലൂടെ സാധിക്കു മെന്ന് പദ്ധതി ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പാറത്തോട് സർവീസ് ബാങ്ക് പ്രസിഡന്റ ജോർജ്കുട്ടി അഗസ്തി.
12മത് വാർഷിക പൊതുയോഗത്തിൽ ബാങ്ക് പ്രസിഡ ണ്ട് സാജൻ തൊടുക അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു  പരീക്ഷകളിൽ ഉന്നത വിജയം കരസ്ത മാക്കിയ ബാങ്കിലെ അംഗങ്ങളുടെ മക്കൾക്ക് സ്കോളർഷിപ്പ്  വിതരണം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ്‌ സാജൻ കുന്നത്ത്, ബാങ്ക്  ഭരണസമിതി അംഗങ്ങളായ  സ ണ്ണികുട്ടി അഴകമ്പ്രയിൽ,  പി.സി ജേക്കബ് പനയ്ക്കൽ, ബിജോയ്‌ ജോസ്, അജി എബ്രഹാം, പി.പി സുകുമാരൻ, കെ.എൻ ദാമോദരൻ, സെലിൻ സിജോ, ലിസ്സി പോൾ, ഗ്രേസി ജോണി,,ബാങ്ക് സെക്രട്ടറി അജേഷ്കുമാർ.കെ എന്നിവർ പങ്കെടുത്തു.
Share :

You May Also Like

More From Author

+ There are no comments

Add yours