വാഴൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിനു തിരി തെളിഞ്ഞു .പ്രസിഡന്റ് മുകേഷ് കെ മണി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗീത എസ് പിള്ള അ ദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി പാമ്പൂരി, ലത ഷാജൻ, പി എം ജോൺ, മെമ്പർമാരായ രവീന്ദ്രൻ നായർ, രഞ്ജിനി ബേബി, മിനി സേതു നാത്, സെക്രട്ടറി പി എൻ സുജിത്, എക്സ്റ്റൻഷൻ ഓഫീസർ വി എം സജി തുടങ്ങിയവർ പ്രസംഗിച്ചു.
കായിക മത്സരങ്ങൾ കാഞ്ഞിരപ്പള്ളി ഗവണ്മെന്റ് ഹൈ സ്കൂളിൽ രാവിലെ 9 മുതൽ നടക്കും. 3 ന് പൊൻകുന്നം ടൌൺ ഹാൾ സ്റ്റേഡിയത്തിൽ വോളിബോൾ നട ക്കും. 8ആം തിയതി രാവിലെ 9. 30 മുതൽ മൈലാടി ഐറാസ് ടർഫ് സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ,ഫുഡ്ബോൾ മത്സരങ്ങൾ നടക്കും. 10 മണിക്ക് വെള്ളാവൂർ എറത്തു വടകരയിൽ വടംവലി മത്സരം നടക്കും
10ആം തിയതി ചൊവ്വാഴ്ച പൊൻകുന്നം ടൌൺ ഹാളിൽ കലാ മത്സരങ്ങളും സമാപന സമ്മേളനവും ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് ഉൽഘാടനം ചെയ്യും. യോഗത്തിൽ മത്സര വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്യും

+ There are no comments
Add yours