കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിനുള്ളിലെ കടയിൽ രാത്രി തീപിച്ചു നാശം; 15 ലക്ഷത്തോളം രൂപയുടെ നാശമെന്ന് കടയുടമ

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിനുള്ളിലെ കടയിൽ രാത്രി തീപിച്ചു നാശം.. സ്റ്റാൻഡിൽ പഞ്ചായത്ത് ഷോപ്പിംങ് കോംപ്ലക്സിന്റെ രണ്ടാം നിലയിൽ ഷിബുകുമാറി ന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വീ വൺ ട്രേഡിങ് സ്ഥാപനത്തിലും ഇതോടനുബന്ധിച്ചുള്ള ട്രാവൽസ് ഓഫിസിലുമാണ് രാത്രി 12 മണിയോടെ തീ പടർന്നത്. ഗിഫ്റ്റ് ഐറ്റംസ്, സ്റ്റീൽ, അലൂമിനിയം പാത്രങ്ങൾ, ഫാൻസി സാധനങ്ങൾ തുടങ്ങി കടയിലുണ്ടായിരുന്ന ഓഫിസിലുമുണ്ടായിരുന്ന ഫർണിച്ചർ, ഉൾപ്പെടെയുള്ള മു ഴുവൻ സാധനങ്ങളും കത്തി നശിച്ചു.

പുകയും തീയും ഉയരുന്നതു കണ്ട് സമീപ സ്ഥാപനത്തിലെ സെക്യൂരി ജീവനക്കാരൻ പൊലീസിൽ അറിയിച്ചു. പൊലീസ് അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് എ ത്തി തീയണച്ചതിനാൽ സമീപ സ്ഥാപനങ്ങളിലേക്കു പടർന്നില്ല. 15 ലക്ഷത്തോളം രൂപയുടെ നാശം ഉണ്ടായതായി കടയുടമ ഷിബുകുമാർ അറിയിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours