എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന കാരയ്ക്കാട്ട് ജൂവലറിയിലും കെട്ടിടം ഉടമ ഫൈസൽ പാടിക്കലിൻ്റെ വീട്ടിലും മോഷണശ്രമം.
വ്യാഴാഴ്ച പുലർച്ചേ രണ്ടേകാൽ മണിയോടു കൂടിയാണ് മോഷ്ടാക്കൾ സ്വർണ്ണക്കടയുടെ പിന്നിലെ ഭിത്തി തുരന്ന് അകത്തു കയറാൻ ശ്രമിച്ചത്.സിസിടിവി ക്യാമറക ൾ തകർത്ത ശേഷമായിരുന്നു മോഷ്ടിക്കാൻ ശ്രമിച്ചത്.ശബ്ദം കേട്ട് കടയുടെ പിന്നിൽ താമസിക്കുന്ന ഉടമയുടെ മകൻ അസീഠഫെയ്സൽ ശബ്ദ oഉയർത്തിയതോടെ കട യുടെ പിന്നിലും ഇവരുടെ വീട്ടിലും മോഷണത്തി നെത്തിയ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി.

+ There are no comments
Add yours