കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും, കാഞ്ഞിരപ്പള്ളി പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം നവംബർ 23 24 തീയതികളിൽ കാഞ്ഞിരപ്പള്ളി എ കെ ജെ എം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും, ഓഡിറ്റോറിയത്തിലുമായി നടത്തും. മത്സരങ്ങളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള 15 – 40 വയസ്സിനും ഇടയിൽ പ്രായമുള്ളവർ https://keralotsavam.com എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം. ഓൺലൈൻ ആയി ചെയ്യാൻ കഴിയാത്ത വർ നവംബർ 22 ന് വൈകുന്നേരം അഞ്ചിന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ നേരിട്ട് എത്തി അപേക്ഷ നൽകണം. പൂർണമായും ഓൺലൈനിൽ ആയതിനാൽ രജി സ്റ്റർ ചെയ്യാത്ത മത്സരാർത്ഥികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ കഴിയുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്. cont.9947649467.


+ There are no comments
Add yours