കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും അമ്മാവനെയും വെടിവച്ചു കൊന്ന കേസില്‍ പ്രോസിക്യൂഷന് വിസ്താരം പൂര്‍ത്തിയായി. കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ ജോ ര്‍ജ് കുര്യന് (53- പാപ്പന്) അനുജന് രഞ്ജു കുര്യനെ(51)യും മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യൂസ് സ്കറിയായെ(80)യും വീട്ടിലെത്തി കൊലപ്പെടു ത്തിയതായാണ് കേസ്.

75 സാക്ഷികളെ കേസില്‍ കോട്ടയം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വിസ്തരിച്ചു. 175 പ്രമാണങ്ങളും 75 തൊണ്ടിവസ്തുക്കളും ഹാജരാക്കി. സ്വത്തുതര്‍ക്കമാണ് കൃത്യത്തില്‍ കലാശിച്ചതെന്ന് പറയുന്നെങ്കിലും കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. ഇന്നും നാളെയും പ്രതി ജോര്‍ജ് കുര്യ നെ കോടതി നേരിട്ട് വിസ്തരിക്കും. അടുത്ത മാസം കേസില്‍ വിധിയുണ്ടാകും. 2022 മാര്‍ച്ച് ഏഴിനു വൈകുന്നേരമായിരുന്നു കരിമ്പനാല്‍ വീട്ടില്‍ കൊലപാതകം നടന്നത്.

+ There are no comments
Add yours