വർണ്ണ കൂടാരം ചേനപ്പാടി ഗവ: എൽപി സ്കൂളിൽ ഉദ്ഘാടനം 4 ന്

Estimated read time 0 min read
Share :
കിഴക്കൻ കേരളത്തിലെ ആദ്യകാല സരസ്വതീ ക്ഷേത്രങ്ങളിലൊന്നായ ചേനപ്പാടി ഗവ. എൽ പി സ്കൂകൂളിൽ വർണ്ണ കൂടാരം പദ്ധതിക്ക് തുടക്കമാകുന്നു. 1918 ൽ പ്ര വർത്തനം തുടങ്ങിയ ഈ സ്കൂളിൽ സമഗ്ര ശിക്ഷാ കേരളാ സ്റ്റാർസ് പ്രോജക്ട് പ്രോഗ്രാം പദ്ധതി പ്രകാരം പത്തുലക്ഷം രുപ ചെലവഴിച്ചാണ് ഇത് നടപ്പാക്കാന്നത് .സ്കൂൾ വളപ്പിൽ കുളം, ഊഞ്ഞാൽ, പാലം, പാർക്ക്, സ്കൂൾ കെട്ടിട ത്തിൻ്റെ ഭിത്തികളിൽ ചിത്രങ്ങളുടെ ആലേഹനം, ആധുനിക സംവിധാനങ്ങൾ അടങ്ങിയ ക്ലാസ് മുറികൾ ഇതൊക്കെ ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്.തിങ്കളാഴ്ച രാവിലെ പത്തിന് സെബാസ്റ്റൻ കുളത്തുങ്കൽ എ എൽഎയാണ് ഉദ്ഘാടകൻ. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എസ് കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തും .കെ ജെ പ്രസാദ് പദ്ധതിയെ കുറിച്ച് വിശദീകരിക്കും. എരുമേലി പഞ്ചായത്ത് പ്രസി ഡണ്ട് മറിയാമ്മ സണ്ണി അധ്യക്ഷയാകും.
Share :

You May Also Like

More From Author

+ There are no comments

Add yours