സിപിഐ എം മണിമല ലോക്കൽ സമ്മേളനം; ജി സുജിത് ലോക്കൽ സെക്രട്ടറി

Estimated read time 1 min read
Share :

പാട്ട കാലാവധി കഴിഞ്ഞ മുക്കടയിലുള്ള റബ്ബർ ബോർഡിൻ്റെ സ്ഥലം ഏറ്റെടുത്ത് വ്യവസായ പാർക്ക് ആരംഭിക്കണമെന്ന് സിപിഐ എം മണിമല ലോക്കൽ സമ്മേ ളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സീതാറാം യച്ചൂരി നഗറിൽ (എൻഎസ്എസ് ഹാൾ ) നടന്ന പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ് ഉദ്ഘാ ടനം ചെയ്തു. ജി സുജിത് പ്രവർത്തന റിപ്പോർട്ട് അവതരിപിച്ചു. ടി അഭിലാഷ് കുമാർ, ടി വി മൈക്കിൾ, കെ കെ ജാസ്മിൻ, പ്രവീൺ പ്രസാദ് എന്നിവരടങ്ങുന്ന പ്രസിഡി യം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജി സുജിത് സെക്രട്ടറിയായി 13 അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. പി ഷാനവാസ്‌, കെ രാജേഷ്, VN രാജേഷ്, സജിൻ വട്ടപ്പള്ളി, തങ്കമ്മ ജോർജ് കുട്ടി എന്നിവർ സന്നിഹിതരായിരുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours