കോട്ടയം ജില്ലാ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചും എംപ്ളോയബിലിറ്റിസെൻ്ററും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൻ്റെ സഹകരണത്തോടെ കോളേജ് കാമ്പസിൽ വച്ച് നടത്തിയ നിയുക്തി’ – 2024 തൊഴിൽ മേളയിൽ 156 പേർക്ക് നിയമനം ലഭിച്ചു. 443 പേർ വിവിധ കമ്പനികളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുക യും ചെയ്തിട്ടുണ്ട്.

മേള കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു. കൊറോണയ്ക്ക് ശേഷം തൊഴിൽ തേടുന്ന യുവജനങ്ങളുടെ പ്രതീക്ഷ യാണ് തൊഴിൽമേളകൾ എന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാ ർ അധ്യക്ഷത വഹിച്ചു.
തൊഴിലില്ലായ്മ- നമ്മുടെ നാട് നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങളിലൊന്നാണെന്നും ,ഇത്തരം തൊഴിൽമേളകൾ സ്വകാര്യ മേഖലയിലുണ്ടാകുന്ന തൊഴിൽ അവസരങ്ങൾ യുവതീ യുവാക്കൾക്ക് ലഭിക്കുവാൻ അവസരം ഒരുക്കുന്നതായും അദ്ദേഹം പറഞ്ഞു. പാരാമെഡിക്കൽ, ഓട്ടോമൊബൈൽ, ഫിനാൻസ് , മാർക്കറ്റിംഗ് തുടങ്ങി വി വിധ മേഖലകളിൽ നിന്നുള്ള 25 പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുത്തു. SSLC, +2, ബിരുദം, ബിരുദാനന്തര ബിരുദം, ITI, ഡിപ്ലോമ, ബി.ടെക്, ജനറൽ നഴ്സിംഗ്, പാ രാമെഡിക്കൽ, എം.ബി.എ, എം.സി.എ, യോഗ്യതയുള്ളവർക്കായി 1500ൽ അധികം ഒഴിവുകളിലേക്ക് തൊഴിൽ മേള അവസമൊരുക്കുകയുണ്ടായി.
ചടങ്ങിൽ ഫാ.വർഗീസ് പരിന്തിരിക്കൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ എംപ്ലോയ്‌മെൻ്റ് ഓഫീസർ ശ്രീകുമാർ ഒ.എസ്, വാർഡ് മെമ്പർ ഷാലിമ്മ ജെയിംസ്, കോളേ ജ് പ്രിൻസിപ്പാൾ ഡോ.സീമോൻ തോമസ്, കോളേജ് എച്ച്.ആർ സെൽ കോ-ഓർഡിനേറ്റർ പ്രതീഷ് എബ്രഹാം, കാഞ്ഞിരപ്പള്ളി എംപ്ളോയ്മെന്റ് ഓഫീസർ സൈമ ൺ എസ് എന്നിവർ സംസാരിച്ചു.

+ There are no comments
Add yours