കാഞ്ഞിരപ്പള്ളി: ഇന്നത്തെ വിദ്യാർഥികൾക്ക് മെന്ററിംഗ് അനിവാര്യമാണെന്ന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻ ഡറി സ്കൂളിൽ നടന്ന വെൽനസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോവിഡിനുശേഷമുള്ള ടീനേജ് പ്രായക്കാർ വലിയ പ്രതിസന്ധി യിലൂടെയാണ് കടന്നുപോകുന്നത്. അവർക്ക് സാന്ത്വനമേകാനും ലക്ഷ്യബോധത്തിലുറയ്ക്കാനും സ്വയാവബോധം വളർത്തി സാമൂഹ്യപ്രതിബദ്ധതയുള്ള പുതുതല മുറയായിത്തീരാനും മെന്ററിംഗ് സംവിധാനം ഉപകരിക്കുമെന്നും ചീഫ് വിപ്പ് പറഞ്ഞു.

മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ അധ്യക്ഷത വഹിച്ചു. രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ഡൊമിനിക് ആയിലൂപ്പറന്പിൽ, പ്രിൻസിപ്പൽ മേഴ്സി ജോണ്‍, പിടിഎ പ്രസിഡന്റ് പി.ജെ. തോമസ്, ജനറൽ കോ ഓർഡിനേറ്റർ പി.എം. വർക്കി, ഹെഡ്മാസ്റ്റർ പി.ജെ. തോമസ്, പിആർഒ ജയിംസ് കുഴിക്കാട്ട് എന്നിവർ പ്രസംഗിച്ചു. സെന്റ് ഡൊമിനിക്സ് സ്കൂളിലെ ഒന്‍പത്, 10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒരേ ദിവസം കൗണ്‍സിലിംഗ് നടത്തുന്ന പരിപാടി വെൽനസ് പ്രോഗ്രാം. ഒരു വർഷം നീണ്ടു നി ൽക്കുന്ന മെന്ററിംഗ് ഷിപ്പ് വിദ്യാർഥികൾ സൗജന്യമായി ലഭിക്കും. ഫോണ്‍ – 9447054125, 8921552128.

+ There are no comments
Add yours