KSBA കാഞ്ഞിരപ്പള്ളി താലൂക്ക് അമ്പത്തിആറാമത് വാർഷിക സമ്മേളനം ഞായറാഴ്ച

Estimated read time 1 min read
Share :

കേരളാ  സ്റ്റേറ്റ് ബാർബർ ബ്യുട്ടീഷ്യൻസ് അസോസിയേഷൻ (KSBA)കാഞ്ഞിരപ്പള്ളി താലൂക്ക് 56മത് വാർഷിക സമ്മേളനം ഒക്ടോബർ 20 ഞായറാഴ്ച്ച 2ന് VNS ഹാളി ൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് K രവീന്ദ്രദാസ് ഉദ്ഘാടനം ചെയ്യും. താലുക്ക് പ്രസിഡൻ്റ് EG ജോതിഷ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി K സുരേഷ്കുമാർ സം ഘടനാ വിശദീകരണം നടത്തും.താലൂക്ക് സെക്രട്ടറി AG സതീഷ്കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അബ്ദുൾ നിസാർ വാർഷിക കണക്കും അവതരിപ്പിക്കും.

താലൂക്കിൽ നിന്ന് നാലുമുതിർന്ന തൊഴിലാളികളെ രക്ഷാധികാരി KN ദാമോദരൻ, ജില്ലാ കമ്മിറ്റി അംഗം TN ബാബു എന്നിവർ ചേർന്ന്ആദരിക്കും. പ്ലാസ്റ്റിക് മാലി ന്യമില്ലാത്ത ബാർബർ – ബ്യുട്ടീഷ്യൻ സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കലിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഹരിത കർമസേന മുഖേന യൂസർഫീ ഈടാ ക്കുന്നതിനെതിരെയും മുടി മാലിന്യം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വഴി നീക്കം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു കൊണ്ട്അധികാരികൾക്ക് നിവേദ നം സമർപ്പിക്കും. ജില്ലാ കമ്മിറ്റി അംഗം സിയാദ് കാസിം, താലുക്ക് ജോയ്ൻ്റ് സെക്രട്ടറി EG സനീഷ്, വൈസ് പ്രസിഡൻ്റ് KV ഷാജി,മറ്റ് താലൂക്ക് എക്സിക്യൂട്ടീവ് അംഗങ്ങ ൾ, യുണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ സംസാരിക്കും.

Share :

You May Also Like

More From Author

+ There are no comments

Add yours