വാഹനപകടത്തിൽ മരണപ്പെട്ട പാണപിലാവ് ഗവ: സ്കൂളിലെ പ്രധാന അധ്യാപികയും എരുമേലി കൊച്ചാനിമൂട്ടിൽ ഷംസുദ്ദീൻ്റെ ഭാര്യയുമായ ഷീനാ ഷം സുദീൻ്റെ ഖബറടക്കം നടന്നു. എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ഖബ്ർസ്ഥാനിലാണ് ഖബറടക്കം നടന്നത്. കോട്ടയം സ്വദേശി ഷെമീമുമായുള്ള ഷീനയുടെ മകൾ നെഫ് ലയുടെ വിവാഹം ഞായറാഴ്ച്ചയായിരുന്നു.

കല്യാണത്തിന് ശേഷം വൈകിട്ട് കോട്ടയം കുടയംപടിയിലുള്ള വരൻ്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങവെ രാത്രി വാഴൂർ പതിനേഴാം മൈൽ ഇളമ്പള്ളിക്കവല വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഹൈവേയിൽ നിന്നും മുപ്പതടിയോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. രാ ത്രി പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഷീന മരണമടഞ്ഞു. അപകടത്തിൽ ഭർത്താവ് ഷംസുദീനും സാര മായ പരിക്കുണ്ട്. മകൻ നെബിൽ മുഹമ്മദ് ഷാ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവം സമയം ശക്തമായ മഴ പ്രദേശത്ത് ഉണ്ടായിരുന്നു. എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ഖബ്ർസ്ഥാനിൽ ഖബറടക്കം നടന്നു .

+ There are no comments
Add yours