വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിലേക്കായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ പൊൻകുന്നം സിവിൽ സ്റ്റേ ഷനിലെ ജീവനക്കാർക്ക് വേണ്ടി ജീവിതശൈലി രോഗ നിർണയ ക്യാമ്പും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പരിപാടി യുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യു, ചിറക്കടവ് വില്ലേജ് ഓഫീസർ ഹാരിസ്.റ്റി, ഇടയിരിക്കപ്പുഴ സി.എച്ച്.സി ഹെൽത്ത് സൂപ്പ ർ വൈസർ അനിൽകുമാർ കെ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷാജി മാത്യു,നിയാസ് പി ജബ്ബാർ, അഭിലാഷ് എൻ.എ, രഞ്ജു ടി ആർ തുടങ്ങിയവർ പരിപാടിക ൾക്ക് നേതൃത്വം നൽകി. മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്ക് വേണ്ടി മാസത്തിലെ ആദ്യവാരത്തിൽ തുടർന്നും ക്യാമ്പ് സംഘടിപ്പിക്കുന്നതാണെന്ന് സൂപ്ര ണ്ട് അറിയിച്ചു.

+ There are no comments
Add yours