ചിറക്കടവ് മോഡൽ ആർപിഎസിൻ്റെയും സീനിയർ സിറ്റിസൺ ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. ചിറക്കടവ് മോഡൽ ആർപിഎസ് ഹാളിൽ ചേർന്ന സമ്മേളനം ചിറക്കടവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഭിലാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്ത് ഓണ സന്ദേശം നൽകി. സമ്മേ ളനത്തിൽ സീനിയർ സിറ്റിസൺ ഫോറം പ്രസിഡൻ്റ് സ്കറിയ ജോസഫ് കാരിയിൽ അധ്യക്ഷത വഹിച്ചു, ആർപിഎസ് സെക്രട്ടറി ഷാജിമോൻ ജോസ്, ആർ.പി.എസ് പ്രസിഡൻ്റ് ബാബു ജോസഫ് പുതുപ്പറമ്പിൽ, ഷാജി മഞ്ഞാടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു . മുതിർന്ന പൗരന്മാർക്കുള്ള കലാകായിക മൽസരവും, ഓണസദ്യ യും നടത്തി.


+ There are no comments
Add yours