സിപിഐ(എം) കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റി അംഗം, ഹൈറേഞ്ച് എസ്റ്റേറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി, പാറത്തോട് നിർമ്മാണ തൊഴി ലാളി യൂണിയൻ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ച് വന്ന അന്തരിച്ച പി.ഐ ഷുക്കൂർ അനുസ്മരണ യോഗം സെപ്റ്റംബർ 15ന്. പാറത്തോട് സർവീസ് സഹ കരണ ബാങ്കിന്റെ മുൻ പ്രസിഡണ്ട്, പാറത്തോട് ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡണ്ട്, പാറത്തോട്ടിലെ എല്ലാ വിഭാഗം ജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യനായ ജനകീയ നേതാവായിരുന്നു പി.ഐ ഷുക്കൂർ.

കാഞ്ഞിരപ്പള്ളി അഞ്ജലി കോളേജിലെ അധ്യാപകനായും, വിദ്യാർത്ഥികൾക്കിടയിലുള്ള സാറിന്റെ സ്വാധീനം വളരെ വലുതായിരുന്നു, പി.ഐ ഷുക്കൂർ വിട പറഞ്ഞിട്ട് ആറുവർഷം തികയുകയാണ്. സിപിഐഎമ്മിന്റെയും വർഗ്ഗ ബഹുജനസംഘടനകളുടെയും നേതൃത്വത്തിൽ പാറത്തോട് ടൗൺ, സൗത്ത് ലോക്കൽ ക മ്മിറ്റികളുടെ നേതൃത്വത്തിൽ അന്നേദിവസം ബ്രാഞ്ചുകളിൽ പതാക ഉയർത്തലും, അനുസ്മരണ യോഗങ്ങളും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി പാറത്തോട് ടൗണിൽ സെപ്റ്റംബർ 15ന് അനുസ്മരണ യോഗം സംഘടപ്പിക്കും

+ There are no comments
Add yours