കേരളത്തിലെ ആഭ്യന്തര വകുപ്പ് നാഥനില്ല കളരിയായി മാറിയെന്ന് ആൻ്റോ ആൻറണി എം.പി അഭിപ്രായപ്പെട്ടു. കോൺഗ്രസ് നിയോജക മണ്ഡലം നേതൃത്വ പരി ശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.വി അൻവർ എംഎൽഎ ഉയർത്തിയ ഗുരുതര ആരോപണങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ഇ നിയും കഴിഞ്ഞിട്ടില്ല.മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ ഇറങ്ങിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃ ഷ്ണനും ന്യായീകരണം നടത്തി തളർന്നുവെന്നും അദ്ദേഹം പറഞ്ഞു.
2025 -ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങൾ സമയബന്ധിതമായ നടത്തണമെന്നും രാഷ്ട്രീയ സാഹചര്യങ്ങൾ കോ ൺഗ്രസിന് അനുകൂലമാണെന്നും ആൻ്റോ ആൻ്റണി പറഞ്ഞു. സമാപന സമ്മേളനം കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു . ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പി.എ.ഷെമീർ പഞ്ചായത്ത് വാർഡ് പുനർ വിഭജനവുമാ യി ബന്ധപ്പെട്ട് ക്ലാസ് നയിച്ചു.
ബ്ലോക്ക് പ്രസിഡന്റ് പി.ജീരാജിൻ്റെ അധ്യക്ഷതയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ, കെപിസിസി അംഗം ജാൻസ് കുന്നപ്പള്ളി, കറുക ച്ചാൽ ബ്ലോക്ക് പ്രസിഡന്റ് മനോജ് തോമസ്, ലോയേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് പി.സതീഷ് ചന്ദ്രൻ നായർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.എ. ഷെമീർ , പ്രൊഫ. റോണി.കെ.ബേബി , ടി.കെ സുരേഷ് കുമാർ , സുഷമാ ശിവദാസ് , യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ജിജി അഞ്ചാനി , ഡി.സി.സി എക്സിക്യൂ ട്ടീവ് കമ്മറ്റി അംഗങ്ങളായ ജോ തോമസ് , അഭിലാഷ് ചന്ദ്രൻ ,മണ്ഡലം പ്രസിഡൻ്റുമാരായ ബിജു പത്യാല , സേവ്യർ മൂലകുന്ന് , ജോജി മാത്യു , എസ് .എം .സേതുരാജ് , സാലു പതാലിൽ , അജിതാ അനിൽ , ഷെറിൻ സലിം , ജോൺസൺ ഇടത്തിനകം ,മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ ലൂസി ജോർജ് , ശ്രീകലാ ഹരി , സേവാദൾ സംസ്ഥാന സെക്രട്ടറി രാജീവ് വെള്ളാവൂർ , യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്,നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.എസ്. ഷിനാസ് , ജില്ലാ ജനറൽ സെക്രട്ടറി അസീബ് ഈട്ടിക്കൽ എന്നിവർ പ്രസംഗിച്ചു .

+ There are no comments
Add yours