സൗജന്യമായി വിവാഹ വസ്ത്രങ്ങൾ നൽകുന്ന ഡ്രസ് ബാങ്കിന് കാഞ്ഞിപ്പള്ളിയിലും തുടക്കം

Estimated read time 1 min read
Share :

വിവാഹമെന്നത് ഓരോരുത്തരുടെയും സ്വപ്നമാണ്. സ്വപ്ന സങ്കൽപ്പത്തിനനുസരിച്ച് അണിഞ്ഞൊരുങ്ങണമെങ്കിൽ വില കൂടിയ വസ്ത്രങ്ങൾ വേണം. നിർദ്ദനരായ വധുവരൻമാർക്ക് പലപ്പോഴും ഇത് സാധ്യമാവില്ല. അത്തരക്കാരുടെ വിവാഹ സങ്കപ്പത്തിന് അനുസരിച്ച് അണിഞ്ഞൊരുവാനായി സൗജന്യമായി വിവാഹ വസ്ത്ര ങ്ങൾ നൽകുന്ന ഡ്രസ് ബാങ്കിന് കാഞ്ഞിപ്പള്ളിയിലും തുടക്കം കുറിച്ചിരിക്കുകയാണ് ഒരു പറ്റം യുവാക്കൾ.

പലരും വിവാഹ ശേഷം വീടുകളിൽ ഉപയോഗിക്കാതി രിക്കുന്ന വിവാഹ വസ്ത്രങ്ങൾ ശേഖരിച്ച് അത് അർഹരായ ആളുകൾക്ക് സൗജന്യമായി നൽകുകയാണിവി ടെ. വിവാഹ ശേഷം ഈ വസ്ത്രങ്ങൾ ശേഖരിച്ച് കഴുകി വൃത്തിയാക്കി അടുത്തയാൾക്ക് ഇത് കൈമാറും. യാതൊരു പ്രതിഫലവും മേടിക്കാതെയാണ് ഈ സത്പ്ര വൃത്തി. കാഞ്ഞിരപ്പള്ളി സ്വദേശിയായ നെജീബ് ഇസ്മായി ലിൻ്റെ നേതൃത്വത്തിൽ ഒരു പറ്റം യുവാക്കളാണ് ഇതിന് പിന്നിൽ.

കറുകഞ്ചേരിയിൽ മുഹമ്മദ് ഷാജി കാഞ്ഞിരപ്പള്ളി മീനച്ചിൽ ബാങ്കിന് എതിർവശം സൗജന്യമായി വിട്ടു നൽകിയ 300 സ്ക്വയർ ഫീറ്റ് റൂമിൽ.. കാഞ്ഞിരപ്പള്ളിയി ലെ ഉദാരമനസ്കരുടെ സഹകരണേത്തോടെ പൂർത്തികരിച്ച ഡ്രസ് ബാങ്കിൻ്റെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർവഹിച്ചു. ജീവകാരുണ്യ സാമൂഹിക പ്ര വർത്തക നിഷ ജോസ് കെ മാണി,വിവിധ രാഷ്ട്രീയ,സാമൂഹിക, ,സംഘടനാ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്നു.നിങ്ങളുടെ സ്വന്തമോ നിങ്ങളുടെ അറിവി ലോ വിവാഹ വിശേഷ വസ്ത്രങ്ങൾ ഉണ്ടെങ്കിൽ ഡ്രസ്സ്‌ ബാങ്കിൽ ഏൽപ്പിക്കാം. ഫോൺ; 94476 59161

Share :

You May Also Like

More From Author

+ There are no comments

Add yours