എലിക്കുളം പഞ്ചായത്തിലെ ഓണച്ചന്ത കൂരാലിയിൽ ആരംഭിച്ചു

Estimated read time 0 min read
Share :

കൂരാലി: സംസ്ഥാന സർക്കാർ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ സംഭരിച്ച് പൊതു വിപണിയേക്കാൾ 30 ശതമാനം വിലക്കുറവിൽ ഉപഭോക്താക്കൾക്ക് നൽകുന്ന ഓണച്ചന്ത എലിക്കുളം പഞ്ചായത്തിൽ ആരംഭിച്ചു. എലിക്കുളം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കൂരാലി ഫേയ്‌സ് ഇക്കോ ഷോപ്പുമായി ചേർന്ന് കൂരാലിയിൽ ഇരുപ്പക്കാട്ട് ബിൽഡിംഗ്‌സിൽ 11 മുതൽ 14 വരെയാണ് ഓണച്ചന്ത. ഓണച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ജിമ്മിച്ചൻ ഈറ്റത്തോട്ട് നിർവഹിച്ചു . പച്ചക്കറി വാങ്ങാൻ വരുന്നവർ സഞ്ചി കൂടി കൊണ്ടുവന്ന് സഹകരിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours