വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ച് 6 പഞ്ചായത്തുകളിലുമായി 12.5 ഹെക്ടർ സ്ഥലത്ത് നടത്തിയ ബ ന്ദിപ്പൂവ് കൃഷിയുടെ വിളവെടുപ്പ് നെടുങ്കുന്നം പഞ്ചായത്തിലെ നാളികേര ഉല്പാദക സംഘത്തിലെ കർഷകരുടെ കൃഷിയിടത്തിൽ നടന്നു. ജനപ്രതിനിധികളും കർ ഷകരും ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്ത ചടങ്ങ് ഉത്സവപ്രതീതിയിലായിരുന്നു.

പ്രസിഡൻ്റ് മുകേഷ് കെ. മണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉത്ഘാടനം നിർവ്വഹിച്ചു. നെടുങ്കുന്നം പഞ്ചായത്ത് പ്രസിഡൻ്റ് ബീന സി.ജെ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി പാമ്പൂരി, പി.എം. ജോൺ മെമ്പർമാരായ രഞ്ജിനി ബേബി, ലത ഉണ്ണികൃഷ്ണ ൻ, വർഗീസ് ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രവി സോമൻ , കൃഷി ഓഫീസർ അനിൽ സെബാസ്റ്റ്യൻ, വി.എം. ജോസഫ്, വി.എ .ചാക്കോ എന്നിവർ പ്രസം ഗിച്ചു.

+ There are no comments
Add yours