പൊൻകുന്നത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു വഴിയാത്രക്കാരായ അമ്മയ്ക്കും മകൾക്കും പരിക്ക്.പൊൻകുന്നം തോണിപ്പാറ സ്വദേശികളായ അമ്പിളി (42), മകൾ നിള(13) എന്നിവർക്കാണ് പരിക്കേറ്റത്.ഗുരുതര പരിക്കേറ്റ അമ്പിളിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.രാവിലെ 7.30 ഓടെയായിരുന്നു അപകടം നടന്നത്. കോട്ടയം ഭാഗത്ത് നിന്ന് വന്ന കാർ മറ്റൊരു കാർ തട്ടിയ ശേഷം വഴിയേ നടന്നു പോയ ഇവരെ ഇടിക്കുകയായിരുന്നു.


+ There are no comments
Add yours