കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും കൂട്ടിക്കൽ ഗ്രാമപഞ്ചായത്തും ചേർന്ന് രക്ത പരിശോധന ക്യാമ്പും, ബോധവൽക്കരണ ക്ലാസും സംഘടിപ്പി ച്ചു. ആരോഗ്യകാര്യ സെക്രട്ടറി കെ എൻ വിനോദിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് രജനി സുധീർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്വരുമ പ്ര സിഡൻറ് മുഹമ്മദ് റിയാസ്, എക്സിക്യൂട്ടീവ് സെക്രട്ടറി സക്കറിയ ഞാവള്ളിൽ, പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ, സ്വരുമ പ്രവർത്തകർ, നാട്ടുകാർ എന്നിവർ പ രിപാടിയിൽ സന്നിഹിതരായിരുന്നു.

സ്വരുമയുടെ പ്രവർത്തനങ്ങളെ പറ്റി മുഹമ്മദ് റിയാസും, ദുരന്ത നിവാരണത്തെക്കുറിച്ചും കൂട്ടിക്കലിൽ മഴ മാപിനി സ്ഥാപിക്കുന്നതിനെക്കുറിച്ച് സക്കറിയ ഞാവ ള്ളിലും സംസാരിച്ചു.കൂടാതെ മഴ മാപിനി പഞ്ചായത്തിന് കൈമാറുകയും ചെയ്തു. തുടർന്ന് ഡോക്ടർ ഗോപിനാഥ് പിള്ളയുടെ ബോധവൽക്കരണ ക്ലാസും ഉണ്ടായി രുന്നു.

+ There are no comments
Add yours