കാഞ്ഞിരപ്പള്ളി: മികച്ച ശബ്ദ രൂപകൽപ്പനയ്ക്ക് സംസ്ഥാന അവാർഡ് ജേതാവ് അനിൽ രാധാകൃഷ്ണനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഐ എം ജില്ലാ കമ്മിറ്റിയംഗവുമായ അഡ്വ.പി ഷാ നവാസാണ് ഇദേഹത്തിൻ്റെ വീട്ടിലെത്തി അനുമോദനം അറിയിച്ചത്.

സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗങ്ങളായ എസ് ഷാജി, അർച്ചനാ സദാശിവൻ, എലിക്കുളം ലോക്കൽ സെക്രട്ടറി കെ സി സോണി എന്നിവരുo ഒ പ്പമുണ്ടായിരുന്നു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗവും സി പി ഐ എം എലിക്കുളം ലോക്കൽ കമ്മിറ്റിയംഗവും ഇളങ്ങുളം സഹകരണ ബാങ്ക് ഡയറക്ടർ ബോർ ഡ് അംഗവുമായ പ്രഫ: എം കെ രാധാകൃഷ്ണൻ്റെ മകനാണ് അനിൽ രാധാകൃഷ്ണൻ. ഇത് രണ്ടാം തവണയാണ് അനിലിനെ അവാർഡ് തേടിയെത്തുന്നത്.

+ There are no comments
Add yours