പെരുവന്താനം സെന്റ്. ആന്റണീസ് കോളേജിൽ ഹാപ്പിനസ് വെൽ ബിയിങ്ങ് സെന്റർ

Estimated read time 0 min read
Share :

മാനസികാരോഗ്യം ആധുനിക തലമുറയുടെ നിലനില്‍പ്പിനു അനിവാര്യമാണെന്നും അരക്ഷിതാവസ്ഥ നിറഞ്ഞ ലോകത്ത് സൈക്കോളജി വിദ്യാർഥി കൾക്ക് ഏറെ പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് മാര്‍ സ്ലീവ മെഡിസിറ്റി കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ഫാ. ജോജോ മാത്യു ചേന്നാട്ട്. പെരുവ ന്താനം സെന്റ്. ആന്റണീസ് കോളേജിൽ പുതിയതായി ആരംഭിക്കുന്ന ഹാപ്പിനസ് വെൽബിയിങ് സെന്റർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം.

ഒരു നിമിഷം കൊണ്ട് തകർന്നുപോയേക്കാവുന്ന ജീവനെ നിലനിർത്തുവാൻ നല്ല ഒരു സൈക്കോളജിസ്റ്റിന് സാധിക്കുമെന്നും അതിനായി കൺസൾട്ടിംഗ് ആവശ്യമുള്ളവർക്ക് സൗജന്യ കൗൺസിലിംഗ് ലഭ്യമാക്കുന്ന സെന്റർ ആണ് ആരംഭിക്കുന്നതെന്ന് കോളേജ് ചെയർമാൻ ബെന്നി തോമസ് അധ്യക്ഷ പ്ര സംഗം നടത്തിക്കൊണ്ട് അറിയിച്ചു. ഇടുക്കി,കോട്ടയം ജില്ലകളിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് സ്കൂൾ കേന്ദ്രീകരിച്ച് കൗൺസിലിംഗ് ക്ലാസുകൾ നടത്തുവാൻ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആധുനിക രീതിയില്‍ പ്രവർത്തിക്കുന്ന സൈക്കോളജി ലാബിന്റെ ഉദ്ഘാടനം എം.എം.റ്റി ഹോസ്പിറ്റൽ കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ഡോ. ചിന്നു മേ രി ചാക്കോ നിർവഹിച്ചു. സമൂഹത്തിലെ എല്ലാ തലങ്ങളിലും പ്രവർത്തിക്കുന്ന പൊതു സമൂഹത്തിനും ലാബിന്റെ ഉപയോഗം സൗജന്യമായി ലഭ്യമാകു മെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ്‌ കല്ലമ്പള്ളി വ്യക്തമാക്കി. സമ്മേളനത്തിൽ സെക്രട്ടറി റ്റിജോമോന്‍ ജേക്കബ്‌, വൈസ് പ്രിന്‍സിപ്പ ല്‍മാരായ സുപർണ്ണ രാജു, റവ. ഫാ. ജോസഫ്‌ മൈലാടിയില്‍, അഞ്ജലി ആര്‍ നായർ, സി. റ്റീന എബ്രഹാം, ഫിസ ഫാത്തിമ, അഡോണ്‍ റ്റി ജേക്കബ് എന്നി വർ സംസാരിച്ചു. തുടര്‍ന്ന് അക്കാദമിക് കരികുലത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് വൈറ്റ് കോട്ട് നല്‍കി വൈറ്റ് കോട്ട് സെറിമണിയും സംഘടി പ്പിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours