കനത്ത മഴയിൽ പഴയിടം കോസ് വേയിൽ വെള്ളം കയറി

Estimated read time 1 min read
Share :

കനത്ത മഴയിൽ പഴയിടം കോസ് വേയിൽ വെള്ളം കയറി. ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ മഴയിലാണ് കോസ് വേയിൽ വെള്ളം കയറിയത്. ഇ തോടെ പാലത്തിന്‍റെ കൈവരികൾ തകർന്നു. നിലവിൽ കോസ് വേയിലൂടെ ഗതാഗതം അപകടകരമായിരിക്കുകയാണ്. ഉയരമുള്ള പുതിയ പാലം നിർമി ക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതിനായി എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും നടപടികൾ ഒന്നും ആയിട്ടില്ല. മഴക്കാ ലമായാൽ കോസ് വേയിലൂടെ ആളുകൾ സഞ്ചരിക്കുന്നത് ജീവൻ കയ്യിൽ പിടിച്ചാണ്. കലി തുള്ളിയൊഴുകുന്ന മണിമലയാറിലെ ജലനിരപ്പ് ഏതു നിമിഷ വും അപകടമരമായി ഉയരും. കിഴക്ക് ശക്തമായി മഴ പെയ്താൽ കോസ് വേ വെള്ളത്തിനടിയിലാകും.

കോസ് വേയിൽ മരത്തടികളും പ്ലാസ്റ്റിക്കും വന്നടിഞ്ഞ് പാലത്തിലെ ചില കൈവരികൾ തകർന്നു. ഇതിന് സമീപത്തായി മാട കട നടത്തി വന്ന പഴയിടം മാളിയേക്കൽ അപ്പച്ചൻ, പൊട്ടപ്ലാക്കൽ തങ്കമണി എന്നിവരുടെ കട വെള്ളം കയറിയതോടെ ഒലിച്ച് പോയി

 

Share :

You May Also Like

More From Author

+ There are no comments

Add yours