എരുമേലി ഷെർ മൗണ്ട് പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ മാനേജർ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശസ്നേഹവും രാജ്യഭക്തിയും നിറഞ്ഞു തുളുമ്പുന്ന വിവിധ പരിപാടികൾ അരങ്ങേറി. സഫ മറിയം ദേശഭക്തിഗാനവും ദൃശ്യ സിനു നൃത്തവും അം നാ ഷെഹാസ്, സാനിത്യ പി സന്തോഷ്, മീവൽ സൂസന്ന സ്റ്റീഫൻ, നെസ്റിൻ നിയാസ് , നിലോഫർ സുൽത്താന എന്നിവർ ദേശഭക്തി ഗാനവും അവതരി പ്പിച്ചു. അഫ്രിൻ ഫാത്തിമ അജാസ്, സിയാ മോൾ ഷെനി എന്നിവർ സ്വാതന്ത്ര്യദിന ക്വിസ് നയിച്ചു.

ഏകജിത്, ഷെഹസിൻ, ഗൗതം, അബ്ദുൾ അസിം , എലിഷ , അദ്വിക, മിൻഹ, ഐസം, അർണവ്, ബിയോൺ, അഹസൻ അഹമ്മദ്, ഹസൻ, ഹുസൈൻ, ബ ദറുൽ മുനീർ,റുഖിയ,മെഹസ ജെയ്ഡൻ,നിതിക എന്നിവർ വിവിധ സ്വാതന്ത്ര്യ സമര സേനാനികളായി അണിനിരന്നു. ഗൗരിശങ്കർ, നീര ആൻ രാജൻ ആ രോൺ അഗസ്റ്റിൻ സിബി , നിഹാല ഷാഫി, നിഹാല ഫാത്തിമ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെ യ്തു. പരിപാടികളിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകി. പ്രിൻസിപ്പൽ രാജ്കുമാർ അരസൻ, മാനേജർ മധുസൂദനൻ പിള്ള, അക്കാഡമിക് ഡയറക്ടർ ആൻസമ്മ തോമസ്, ഗായത്രി രാജഗോപാൽ,സിന്ധു സി.കെ. ,സൂര്യ ബോസ്, ബിൻസി ജോസ്, രാഖി രാജേന്ദ്രൻ, മിനി ചാക്കോ ,ദീ പ്തി വി.എസ്., ശിൽപ ബാബു, നന്ദു ടിജുഎന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

+ There are no comments
Add yours