മേൽക്കൂരയുടെ ഭാ​ഗങ്ങൾ കടത്താൻ‌ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പോസ്റ്ററുകൾ

Estimated read time 0 min read
Share :
കോരുത്തോട് പഞ്ചായത്ത് ഓഫീസിന്റെ പൊളിച്ചുമാറ്റിയ മേൽക്കൂരയുടെ ഭാ​ഗങ്ങൾ  കോൺട്രാക്ടറുടെ നേതൃത്വത്തിൽ കടത്താൻ‌ ശ്രമിച്ച സംഭവവുമായി ബന്ധ പ്പെട്ട് പ്രദേശത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പഞ്ചായത്ത് ഭരണ സമിതിയ്ക്കും ഉദ്യോ​ഗസ്ഥർക്കും എതിരെയാണ് പോസ്റ്ററുകൾ.കേരള കോൺ​ഗ്രസ് എം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ.
കോരുത്തോട് പഞ്ചായത്ത് ഓഫീസിന് മുകൾഭാഗത്ത് സ്ഥാപിച്ച, കാലപ്പഴക്കത്താൽ തകർന്ന പഴയ മേൽക്കൂര മാറ്റി പുതിയത് സ്ഥാപിച്ചപ്പോൾ മാറ്റിവച്ച പഴയ മേൽ ക്കൂരയുടെ ഭാ​ഗങ്ങൾ  ഉദ്യോഗസ്ഥരുടെ ഒത്താശയോട് കൂടി കോൺട്രാക്ടറുടെ നേതൃത്വത്തിൽ കടത്തുവാൻ ശ്രമിച്ചതായി വാർത്തകൾ വന്നിരുന്നു. പൊളിച്ചിട്ട പഴ യ മേൽകുരയുടെ ഭാഗങ്ങൾ ലേലം വിളിച്ചു കൊടുക്കണം എന്നാണ് ചട്ടം. എന്നാൽ പഞ്ചായത്തോ ഭരണാധികാരിളോ അറിയാതെ കടത്തുവാൻ ശ്രമിച്ചുവെന്ന് ആ രോപിച്ച്  നാട്ടുകാർ ചോദ്യം ചെയ്യുകയായിരുന്നു.
സംഭവം വിവാദമായതിനെത്തുടർന്ന് പഞ്ചായത്ത് അടിയന്തര കമ്മ റ്റി വിളിച്ച് ചേർത്ത് ഉദ്യോ​ഗസ്ഥരോട് വിശദീകരണം തേടുകയും ചെയ്തു. എന്നാൽ ബുധനാഴ്ച രാ വിലെ സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് യുഡിഎഫ്  ഭരണസമിതിയ്ക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മോഷണം നടത്താൻ കൂട്ടുനിന്ന ഭരണസമിതി രാജിവയ്ക്കുക, സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തുക എന്നിങ്ങനെയാണ് പോസ്റ്ററുകളിൽ എഴുതിയിട്ടുള്ളത്. കേരള കോൺ​ഗ്രസ് എം കോരുത്തോട് മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ.
Share :

You May Also Like

More From Author

+ There are no comments

Add yours