കാർഷിക മേഖലക്ക് കൈത്താങ്ങായി സഹകരണ ബാങ്കുകൾ മാറണം: മന്ത്രി വി എൻ വാസവൻ

Estimated read time 0 min read
Share :

ലോകത്തിനാകെ മാതൃകയായ കേരളത്തിലെ സഹകരണ ബാങ്കുകൾ കാർഷിക മേഖലക്ക് കൈത്താങ്ങായി മാറണമെന്ന് സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. കർഷകർക്ക് കൈത്താങ്ങാകും വിധത്തിൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ മാതൃകയിൽ മൂല്യവർദ്ധിത കാർഷികോൽപ്പ ന്നങ്ങളുടെ സംഭരണവും വിതരണവുമടക്കം കൈകാര്യം ചെയ്യുന്ന ശക്തികളായി ഫാർമേഴ്സ് ബാങ്കുകൾ മാറണം.വാഴൂർ ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കിൻ്റെ പുളിക്കൽകവലയിലെ നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരത്തിൻ്റെ ഉത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള ഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ: എൻ ജയരാജ് അദ്ധ്യക്ഷത വഹിച്ചു. സോളാർ പ്ലാൻ്റിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  ഹേമലത പ്രേംസാഗറും, നി ക്ഷേപകർക്കുള്ള ഇൻഷുറൻസ് പദ്ധതി സംസ്ഥാന സഹകരണ യൂണിയൻ അംഗം കെ.എം രാധാകൃഷ്ണനും ഹോസ്റ്റ് ടൂ ഹോസ്റ്റ് പദ്ധതിയുടെ ഉദ്ഘാടനം വാഴൂർ ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് മണിയും നിർവഹിച്ചു. ബാങ്കിൻ്റെ മുൻ ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും ആദരിച്ച യോഗത്തിൽ വാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  തോമസ് വെട്ടുവേലിൽ, കോട്ടയം ജോ: രജിസ്ട്രാർ പി.പി സലിം, ചങ്ങനാശ്ശേരി അസി: രജിസ്ട്രാർ ജിബു ജോർജ് ജേക്കബ്, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം റ്റി എൻ ഗിരീഷ്കുമാർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ഗീത എസ് പിള്ള, വാഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡി സേതു ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം ജോൺ, ഗ്രാമ പഞ്ചായത്ത് അംഗം സുബിൻ നെടുപുറം, സിപിഐ എം വാഴൂർ ഏരിയ സെക്രട്ടറി വി.ജി.ലാൽ സി പി ഐ മണ്ഡലം സെക്രട്ടറി സി.ജി ജ്യോതിരാജ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എം എസ് സേതുരാജ്, കേരളാ കോൺഗ്രസ് ജില്ലാ നിർവാഹക സമിതി അംഗം മനോജ് പി ,ബി ജെ പി മണ്ഡലം സെക്രട്ടറി കെ എസ് ഹരികുമാർ, ബാങ്ക് പ്രസിഡൻ്റ ബെജു കെ ചെറിയാൻ, മാനേജിംഗ് ഡയറക്ടർ ദീപു ജേക്കബ് പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours