കാഞ്ഞിരപ്പള്ളി: ചിറക്കടവ് പഞ്ചായത്തിലെ ഏഴാം വാർഡ് സന്പൂർണ വാക്സിനേഷൻ കൈവരിച്ചത് ഏവരും മാതൃകയാക്കണമെന്ന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് പറ ഞ്ഞു. ഏഴാം വാർഡിൽ സന്പൂർണ വാക്സിനേഷൻ സംബന്ധിച്ച് പ്രഖ്യാപനം നടത്തി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ചിറക്കടവ് പഞ്ചായത്തിലെ ഏറ്റ വും വലിയ വാർഡായ കുന്നുംഭാഗത്ത് കോവിഡ് ബാധിച്ചവരും ഗുരുതര ആരോഗ്യപ്ര ശ്നങ്ങൾ ഉള്ളവരും ഒഴികെ 18 വയസ് പൂർത്തിയാക്കിയ എല്ലാവരും വാക്സിൻ എടുത്തു.
വീടുകളിലെത്തി സർവെ നടത്തി വാക്സിൻ എടുക്കാനുള്ളവരുടെ ലിസ്റ്റ് തയാറാക്കിയാ ണ് സന്പൂർണ വാക്സിനേഷൻ പൂർത്തിയാക്കിയത്. ഒക്ടോബറിൽ കുട്ടികളുടെ വാക്സി ൻ ആരംഭിക്കുന്നതിനു മുന്നോടിയായി കുട്ടികളുടെ പ്രായം തിരിച്ചുള്ള ലിസ്റ്റും തയാ റാക്കി കഴിഞ്ഞു. സർവെ നടത്തി ഉറപ്പാക്കിയതിനു ശേഷം സന്പൂർണ വാക്സിനേഷൻ പ്രഖ്യാപിക്കുന്ന ജില്ലയിലെ ആദ്യത്തെ വാർഡാണ് ഇതെന്ന് വാർഡംഗവും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ആന്‍റണി മാർട്ടിൻ പറഞ്ഞു. ചിറക്കടവ് പഞ്ചാ യത്ത് പ്രസിഡന്‍റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ആശുപത്രി സുപ്രണ്ട് ഡോ. ശാന്തി, ആർഎംഒ ഡോ. രേഖാ ശാലിനി, ഷാജി പാന്പൂരി,  ഷാജി നല്ലേപറന്പി ൽ, സുമേഷ് ആൻഡ്രൂസ്, കെ. ബാലചന്ദ്രൻ, വി.എൻ. കരുണാകരൻ, മധു താവുകു ന്നേൽ, ബിജു എം.സി., . അജിത്കുമാർ ജി. റെജി കാവുങ്കൽ എന്നിവർ പ്രസംഗിച്ചു.