പാഠ്യ രംഗത്ത് വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്താന്‍ ഒരു ഗ്രാമമൊന്നാ കെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകയാവുന്നു. കാഞ്ഞിരപ്പള്ളി ഗ്രാമപ ഞ്ചായത്തില്‍ പെട്ട കരിമ്പുകയം ഗ്രാമമാണ് തങ്ങളുടെ വിദ്യാര്‍ത്ഥികളുടെ ഭാവി ശോഭനമാക്കാന്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. വാര്‍ഡ് മെമ്പറും, പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ റിജോ വാളാന്തറയുടെ നേ തൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡിലെ ജനങ്ങളുടെ പിന്തു ണയുമുണ്ട്. കഴിഞ്ഞ നാല് വര്‍ഷക്കാലത്തിലധികമായി വാര്‍ഡിലെ അര്‍ ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആയിരത്തഞ്ഞൂറോളം രൂപ വില വരുന്ന പഠനോപകരണങ്ങള്‍ ഇവര്‍ നല്‍കിവരുന്നു.

കൂടാതെ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാഞ്ഞിര പ്പള്ളി എകെ ജെഎം സ്‌കുളുമായി ചേര്‍ന്ന് ട്യൂഷനും ഏര്‍പ്പെടുത്തിയിട്ടു ണ്ട്.ഇത് കൂടാതെയാണ് തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈന്‍ പഠനവും ആരംഭി ച്ചിരിക്കുന്നത്.ഇതിനായി രണ്ട് ലക്ഷത്തോളം രൂപ മുടക്കി നിലവിലെ അം ഗന്‍വാടി കെട്ടിടത്തിന് മുകളില്‍ പ്രത്യേക സംവിധാനവും ഒരുക്കി. കരിമ്പു കയം റൂറല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷനുമായി സഹകരിച്ചാണ് ടി വി അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഓണ്‍ലൈന്‍ പഠന സഹായത്തിന്റെ ഭാഗമായി ക്ലാസിലെത്തുന്ന വിദ്യാര്‍ ത്ഥികള്‍ക്കായി മാസ്‌ക് വിതരണവും കുട്ടികളുടെ സുരക്ഷയെ മുന്‍ നിര്‍ ത്തി സാനിറ്റെസര്‍ ഉപയോഗിച്ച് കൈകള്‍ ശുദ്ധീകരിച്ചാണ് ക്ലാസിലിരുത്തിയത്.ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പുറമേ സംശയനിവാരണത്തിനായി അദ്ധ്യാപകരുടെ സേവനവുമുണ്ട്.
ഓണ്‍ലൈന്‍ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ നിര്‍വ്വഹിച്ചു.വാര്‍ഡംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ റിജോ വാളാന്തറ അധ്യക്ഷത വഹിച്ചു.മധുസൂദനന്‍ നായര്‍, അഖില്‍പെരുന്തോട്ടക്കുഴി, രജ്ഞിനി ബിനീഷ് എന്നിവര്‍ സംസാരിച്ചു.