നിയമ വിധേയമായി തൊഴിലെടുക്കുന്ന വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ ശ്രമി ക്കുന്ന അധികൃതരുടെ അന്യായമായ നടപടി അവസാനിപ്പിക്കണമെന്ന് സിഐടിയു നേതൃത്വത്തിലുള്ള വഴിയോര കച്ചവട തൊഴിലാളി യൂണിയന്റെ കോട്ടയം ജില്ലാ ക ൺവെൻഷൻ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ ട്രഷറർ വി.പി. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് ലാലിച്ചൻ ജോർജ് അദ്ധ്യഷനായി. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ഇഖ്ബാൽ സംഘടനാ റിപ്പോർട്ടും ജില്ലാ സെ ക്രട്ടറി എം.എച്ച് സലീം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

സിപിഐ (എം) പാലാ ഏരിയാ സെക്രട്ടറി പി.എം. ജോസഫ്, സിഐടിയു ജില്ലാ ജോ. സെക്രട്ടറി ഷാർളി മാത്യു, യൂണിയൻ ഇടുക്കി ജില്ലാ സെക്രട്ടറി സുരേഷ് ഓലിക്കൻ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ എം.എ.റിബിൻ ഷാ, എസ് കൊച്ചുമോൻ, കെ.ടി.സു രേഷ്,മൻസൂർ, സലീന മജീദ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ട്രഷറർ മുകേഷ് മുരളി സ്വാഗതവും ജില്ലാ കമ്മറ്റിയംഗം അജി പാലാ നന്ദിയും പറഞ്ഞു. കൺവൻഷൻ ലാലി ച്ചൻ ജോർജ് (പ്രസിഡണ്ട് ) വി.ജി.വേണുഗോപാൽ, എസ് കൊച്ചുമോൻ,മോഹനൻ വൈക്കം, അഡ്വ: പി.എ.നസീർ, സക്കീർ ഹുസൈൻ,റോഷ്നി (വൈസ് പ്രസിഡണ്ടു മാർ) എം.എച്ച് സലീം (സെക്രട്ടറി ) എം.എ.റിബിൻ ഷാ, കെ.ടി. സുരേഷ്, മൻസൂർ പി.എ, അനീഷ് പുതുപ്പള്ളി,സലീന മജീദ്, ടി.ടി.സജീവ് (ജോ: സെക്രട്ടറിമാർ ) മു കേഷ് മുരളി (ട്രഷറർ) എന്നിവർ ഭാരവാഹികളായി ജില്ലാ കമ്മറ്റിയെയും എം. എ .റിബിൻ ഷാ കൺവീനറായി സോഷ്യൽ മീഡിയാ സബ്ബ് കമ്മറ്റിയെയും തെരഞ്ഞെ ടുത്തു.