കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് 2021-22 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീക രിക്കുന്നതിന് ബ്ലോക്ക്തല വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം നടത്തപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: സാജന്‍ കുന്നത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഞ്ജലി ജേക്കബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റ്റി.എസ്.കൃഷ്ണകുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിമല ജോസഫ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് നാസര്‍. കെ.എ വാര്‍ഷിക പദ്ധതി ഗവണ്‍മെന്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ച് വിശദീകരിച്ചു.

തുടര്‍ന്ന് അംഗങ്ങളായ ഷക്കീല നസീര്‍, പി.കെ.പ്രദീപ്, മാഗി ജോസഫ്, ജോളി മടുക്ക കുഴി, ജയശ്രീ ഗോപിദാസ്, മോഹനന്‍ റ്റി.ജെ, ജോഷി മംഗലം, ജൂബി അഷറഫ്, രത്‌ന മ്മ രവീന്ദ്രന്‍, കെ.എസ്.എമേഴ്‌സണ്‍ ആസൂത്രണസമിതി വൈസ്‌ചെയര്‍മാന്‍ പി.കെ അബ്ദുള്‍ കരീം, ആസൂത്രണസമിതി അംഗങ്ങളായ കെ.ജെ.തോമസ് കട്ടക്കല്‍, ഷെമീം അഹമ്മദ്, സോജിമോന്‍ ജേക്കബ്, റെജീനാ റഫീക്ക്, ബാബു.റ്റി.ജോണ്‍, സുനില്‍.റ്റി. രാജ്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. 13 വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ ആയി തിരിഞ്ഞ് ചര്‍ച്ചകള്‍ നടത്തി കരട് പദ്ധതിനിര്‍ദ്ദേശങ്ങള്‍ കണ്‍വീനര്‍മാര്‍ അവതിരി പ്പിച്ചു.