കാഞ്ഞിരപ്പള്ളി:പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി കോൺഗ്രസ് സ്ഥാനാർത്ഥിയായാലും അത്ഭുതപെടേണ്ടതില്ല. ഉമ്മൻ ചാണ്ടി മത്സരിക്കണമെന്ന ആ വശ്യം മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും ഭാഗത്ത് നിന്ന് ഉയർന്ന് കഴിഞ്ഞു.ഹൈക്കമാൻഡും ഈ രീതിയിൽ ചിന്തിച്ചാൽ  ഉമ്മൻ ചാണ്ടി തന്നെ പത്തനംതിട്ടയിൽ യു ഡി എഫിന്റെ സ്ഥാനാർത്ഥിയാകും. എൽ ഡി എഫ് സ്ഥാനാർത്ഥി യെ തീരുമാനിക്കും വരെ മണ്ഡലത്തിൽ ആന്റോയ്ക്കായിരുന്നു മുൻഗണന.എന്നാൽ വീണ ജോർജ് എൽ ഡി എഫ് സ്ഥാനാർത്ഥിയായി രംഗത്തെത്തിയതോടെ ആന്റോയുടെ നില പരുങ്ങലിലായി.
പത്തനംതിട്ട ഡിസിസിയുടെ എതിർപ്പും മറ്റൊരു ഘടകമാണ്. സമുദായിക സമവാക്യങ്ങ ളടക്കം പരിഗണിക്കുമ്പോൾ വീണയെ നേരിടാൻ ആന്റോയെക്കാൾ കരുത്തനായ സ്ഥാ നാർത്ഥി വേണം എന്ന ആവശ്യമാണ് കോൺഗ്രസിനുള്ളിൽ ഉയരുന്നത്.വീണയുടെ ജന പ്രീതിയും കോൺഗ്രസ് ഭയക്കുന്നു. ശബരിമല വിഷയമടക്കം  അനുകൂല സാഹചര്യമു ണ്ടായിട്ടും പത്തനംതിട്ടയിൽ പരാജയം രുചിച്ചാൽ യു ഡി എഫിന് അത് കനത്ത തിരി ച്ചടിയാകും. അത് കൊണ്ട് തന്നെ ഇവിടുത്തെ സ്ഥാനാർത്ഥി നിർണയം അതീവ ശ്രദ്ധയോ ടെ വേണം എന്നതാണ് കോൺഗ്രസിനുള്ളിലെ അഭിപ്രായം. സ്ഥാനാർത്ഥി നിർണയം സം ബന്ധിച്ച് കോൺഗ്രസിൽ അഭിപ്രായ ഭിന്നത തുടരുമ്പോഴും എൽ ഡി എഫ് പക്ഷേ മുൻ പെങ്ങുമില്ലാത്ത വിധം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
മികച്ച സ്ഥാനാർത്ഥിയെ തന്നെ ലഭിച്ചു എന്നതാണ് ഇതിനുള്ള കാരണം. വീണയുടെ പേര് അനൗദ്യോഗികമായി ഉയർന്നപ്പോൾ തന്നെ പ്രവർത്തകർ വലിയ ആവേശത്തിലായി. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം വീണ പങ്കെടുത്ത ആദ്യ പൊതു പരിപാടിയിൽ ഒഴുകിയെത്തിയത് ആയിരകണക്കിന് സ്ത്രീകളാണ്. മുൻ കാലങ്ങളിൽ ഭൂരിപക്ഷം കുറയ്ക്കാനുള്ള ശ്രമമായിരുന്നു പത്തനംതിട്ടയിൽ എൽ ഡി എഫിന്റേതെങ്കിൽ ഇത്തവണയത് ജയിക്കാനുള്ള പോരാട്ടമാണ്. എന്തായാലും പ്രവചനങ്ങൾക്കതീതമാണ് പത്തനംതിട്ട .എൽ ഡി എഫിന് ഇവിടെ വിജയം നേടാനായാൽ അത് ചരിത്രത്തിന്റെ ഭാഗമാകും.
ബി ജെ പിയും ഇവിടെ ശക്തനായ സ്ഥാനാർത്ഥിയെ തന്നെയാണ് ലക്ഷ്യമിടുന്നത്. സം സ്ഥാനത്ത് പാർട്ടിക്ക് സാധ്യത കല്പിക്കപ്പെടുന്ന അപൂർവ്വം മണ്ഡലങ്ങളിൽ ചിലത് കൂടിയാണ് പത്തനംതിട്ട.ഇവിടെ വിജയം നേടാനായാൽ ശബരിമല വിഷയത്തിലെ സമര പോരാട്ടങ്ങളുടെ നേട്ടം കൂടിയായി അത് വിലയിരുത്തപ്പെടും.മണ്ഡലത്തിൽ മത്സരിക്കു മെന്ന് പി.സി ജോർജ് എംഎൽഎയും അറിയിച്ചു കഴിഞ്ഞു.ഭൂരിപക്ഷവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നണി സ്ഥാനാർത്ഥികളെയെല്ലാം അട്ടിമറിക്കുമെന്നാണ് ജോർ ജിന്റെ വാദം.