കേന്ദ്ര സർക്കാരിന്റെ യുവജന വിരുദ്ധനയങ്ങൾക്കും വർഗ്ഗീയ നിലപാടുകൾക്കുമെതി രെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഈ മാസം 27 ന് നടക്കുന്ന കോട്ടയം ജില്ല ഹെഡ്പോസ്റ്റോഫീസ് ഉപരോധത്തിന് മുന്നോടിയായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മറ്റി യുടെ നേതൃത്വത്തിൽ ഈ മാസം 22, 23, 24 തിയതികളിൽ പ്രചരണ ജാഥ നടത്തും. ബ്ലോക്ക് സെക്രട്ടറി വി എൻ രാജേഷ് ജാഥ ക്യാപ്റ്റനായിരിക്കും.

ജാഥയ്ക്ക് ബ്ലോക്കിന്റെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും.കെ സി സോണി, എം.എ റിബിൻഷാ, ബി ആർ അൻഷാദ്, അജാസ് റഷീദ്, സ്നേഹ കലേഷ്, മാർട്ടിൻ തോമസ്, മുഹമ്മദ് നജീബ്,മാര്‍ട്ടിന്‍ തോമസ്, ജയിംസ് ജോസഫ്,ഷിനു,പ്രദീപ്, ധീരജ് ഹരി എന്നിവർ ജാഥയെ അനുഗമിക്കും.

22 ന് (ഞായറാഴ്ച)5pm ന് ഏന്തയാറിൽ DYFlസംസ്ഥാന സെക്രട്ടേറിയേറ്റംഗം KU ജനീഷ് കുമാർ ഉദ്ഘാ ടനം ചെയ്യും ജില്ലാ പ്രസിഡന്റ് സജേഷ് ശശി, വൈസ് പ്രസിഡന്റ V സജിൻ, PK സണ്ണി, ജേക്കബ് ജോർജ് എന്നിവർ സംസാരിക്കും.23 ന് ജാഥ കൂട്ടിക്കൽ, മുണ്ടക്കയം, കോരു ത്തോട് മുക്കൂട്ടുതറ, എരുമേലി, മേഖലകളിൽ പര്യടനം നടത്തി മണിമല മേലേ കവല യിൽ സമാപിക്കും. സമാപന സമ്മേളനംDYFl സംസ്ഥാന ജോയിന്റ് സെക്രട്ടറി Kരാജേഷ് ഉദ്ഘാടനം ചെയ്യും.

SFl എറണാകുളം ജില്ലാ സെക്രടറിVN ജുനൈദ്, ജയിംസ് Pസൈമൺ, സുജിത് എന്നിവർ സംസാരിക്കും. രണ്ടാം ദിനം 24 ന് ജാഥ പാറത്തോട്, കാഞ്ഞിരപ്പള്ളി സൗത്ത്, എലിക്കു ളം, കാഞ്ഞിരപ്പള്ളി മേഖലകളിലെ സ്വീകരണ കേന്ദ്രങ്ങളിൽ പര്യടനം നടത്തി ആനക്കല്ല് ടൗണിൽ സമാപിക്കും. സമാപന സമ്മേളനം. സി. ജംഷീദ് അലി ഉദ്ഘാടനം ചെയ്യും,DYFI ജില്ലാ സെക്രട്ടറി P Nബിനു,ഷമിം അഹമ്മദ്, PK നസീർ എന്നിവർ സംസാരിക്കും.