കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരേ രാജ്യമെമ്പാടും നടക്കുന്ന കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കർഷക കോൺഗ്രസ് കാ ഞ്ഞിരപ്പളളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാർഷിക നിയമത്തിന്റെ കോപ്പികൾ കൃഷി ഭൂമിയിൽ കൂഴിച്ചുമൂടി പ്രതിഷേധ സമരം നടത്തി. രാജ്യത്തെ കർഷകരുടെ താൽ പ്പര്യങ്ങൾക്കെതിരേ നിൽക്കുന്ന ഭരണകൂടങ്ങൾ ചരിത്രത്തിന്റെ ചവറ്റുകുട്ടകളിലേക്ക് വലിച്ചെറിയപ്പെടും എന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി സി സി ജനറൽ സെക്രട്ടറി പ്രൊഫ റോണി കെ. ബേബി പറഞ്ഞു.
കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിബു ദേവസ്യ അധ്യക്ഷത വഹിച്ച യോഗ ത്തിൽ സ്പൈസസ് ബോർഡ്‌ റിട്ടയേർഡ് അഡീഷണൽ ഡയറക്റ്റർ ഇ കെ ജോസ് എലുവ ത്തിങ്കൽ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബ് കെ. വെട്ടം, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ മാത്യു കുളങ്ങര, ബിനു കുന്നുംപുറം,  കർഷക കോ ൺഗ്രസ് ബ്ലോക്ക് സെക്രട്ടറി  പി അശോക് ദാസ്, കോൺഗ്രസ് വാർഡ് പ്രസിഡന്റുമാരാ യ ഷാജി പെരുന്നേപ്പറമ്പിൽ, ബെന്നി ജോസഫ് കുന്നേൽ, ബൂത്ത് പ്രസിഡന്റ് തങ്കച്ചൻ ഒ റീത്തായിൽ, ബിജു പത്യാല, നൈസാം ആനക്കല്ല്, ബോബി കടമപ്പുഴ, ജോസ് കൊച്ചുപൂ വത്തുംമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.