പൊൻകുന്നം ഇളമ്പള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തങ്കവാതിൽ ഘോഷയാത്ര യ്ക്കെത്തിയ എത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റിനും അംഗത്തിനുമെതിരെ പ്രതി ക്ഷേധവുമായി ശബരിമല കർമ്മസമിതി പ്രവർത്തകർ.ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിനും അംഗം ശങ്കർ ദാസിനും നേരെയാണ് കർമ്മ സമിതി പ്രവർത്തകർ ശരണം വിളികളുമായി പ്രതിക്ഷേധമുയർത്തിയത് .ശബരി മല സന്നിധിയിലേക്കുള്ള തങ്കവാതിൽ ഘോഷയാത്രയ്ക്കെത്തിയതായിരുന്നു.
ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറും, അംഗം കെ പി ശങ്കർ ദാസും, ആദ്യം ദേവസ്വം ബോർഡ് പ്രസിഡന്റാണ് ഇeങ്ങാട്ടോക്കെത്തിയത്.ഈ സമയം പ്രതിഷേധവു മായി റോഡിൽ നിന്നിരുന്ന കർമ്മസമിതി പ്രവർത്തകർ ശരണം വിളിച്ച് പ്രതിക്ഷേധിച്ചു. തുടർന്ന് പോലീസ് ഇടപെട്ട് വാഹനം ക്ഷേത്രവളപ്പിലെത്തിച്ചു.പിന്നാലെയെത്തിയ കെ. പി ശങ്കർ ദാസിനെതിരെയും പ്രതിക്ഷേധമുണ്ടായി.ഇദ്ദേഹത്തിന്റെ വാഹനവും ക്ഷേത്ര വളപ്പിലേക്ക് കടന്നതോടെ കർമസമിതി പ്രവർത്തകർ ശരണം വിളികളുമായി ക്ഷേത്രവ ളപ്പിലേക്ക് കടന്നു.തുടർന്ന് ക്ഷേത്രം ഭാരവാഹികളുമായി ഒച്ചപ്പാടുണ്ടായതോടെ പോലി സെത്തി കർമ്മസമിതി പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു.
ഇതിന് ശേഷം നടന്ന യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡൻറിന്റെ സംഭവത്തെപ്പ റ്റിയുള്ള പ്രതികരണം ഇതായിരുന്നു. (പ്രതിക്ഷേധക്കാരോട് തനിക്ക് വിദ്വേഷമില്ല എല്ലാം അയ്യപ്പസ്വാമിക്കറിയാം, ആരാണ് എന്താണ് എങ്ങനെയാണ് എന്നൊക്കെയുള്ളത് കാലം തെളിയിക്കും. തനിക്ക് അതിൽ സംശയമില്ല. ശബരിമലയുമായി ബന്ധപ്പെട്ട തർക്കത്തിൽ താൻ കക്ഷി പിടിക്കാനില്ല.ദേവസ്വം ബോർഡ് പ്രസിഡൻറ് എന്ന നിലയ്ക്ക് തന്നാൽ കഴിയാവുന്നതെല്ലാം ചെയ്തിട്ടുണ്ട്.)