പാറത്തോട് : കാന്‍സര്‍ രോഗബാധിതരായ ഇടക്കുന്നം കൊടിച്ചിറയില്‍ കെ വി സനലി ന്റേയും കുടുംബാംഗങ്ങളുടേയും രക്ഷയ്ക്കായ് നാട്ടുകാര്‍ ഒന്നിച്ചു.ഇവരുടെ കുടുംബ സഹായ നിധിയിലേക് അഞ്ചു മണിക്കൂര്‍ കൊണ്ട് 17 10000 രുപ ഒഴുകിയെത്തി.

പാറത്തോട് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി ഞാ യ റാ ഴ്ച രാവിലെ ഒന്‍പ തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ 68 സ്‌ക്കാഡുകളാണ് സഹായ നിധി പിരിച്ചെടുത്തത്. സമാഹരിച്ച തുക ഇടക്കുന്നം എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് എണ്ണി തിട്ടപ്പെടുത്തി പാറത്തോട് സഹകരണ ബാങ്കില്‍ നിക്ഷേപിച്ചു.
പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ടും സഹായ സമിതി ചെയര്‍മാനുമായ ബിനു സജീ വ്,ജനറല്‍ കണ്‍വീനര്‍ മാര്‍ട്ടിന്‍ തോമസ്,ട്രഷറര്‍ വര്‍ഗീസ് കൊച്ചുക്കുന്നേല്‍,റസീനാ മു ഹമ്മദുകുഞ്ഞ്,രക്ഷാധികാരികളായ പി ഷാനവാസ്,കെ രാജേഷ്,സെബാസ്റ്റന്‍കുളത്തു ങ്കല്‍,സോഫി ജോസഫ്,കെ പി സുജിലന്‍,ജലാല്‍ പൂതക്കുഴി,കെ യു അലിയാര്‍,എം എന്‍ അപ്പുക്കുട്ടന്‍,ഡയസ് കോക്കാട്ട്, എന്‍ ജെ കുര്യാക്കോസ്,റോജി ബേബി എന്നിവരുടെ നേതൃത്വത്തിലാണ് സഹായ നിധി സമാഹരിച്ചത്.