കാഞ്ഞിരപ്പള്ളി :മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് ചരമ വാർഷിക ദിനം വിവിധ പരിപാടികളോടെ കോൺഗ്രസ് മണ്ഡലം കമ്മറ്റി ആചരിച്ചു. ടൗണിൽ അദ്ദേഹത്തിൻ്റെ ഛായാചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡൻ്റ് ബിജു പത്യാലയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേള നം ഡി.സി.സി ജനറൽ സെക്രട്ടറി പി.എ. ഷെമീർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് പി. ജീരാജ്, ഡി. സി. സി ജനറൽ സെക്രട്ടറി പ്രൊഫ. റോണി. കെ.ബേബി ,ഒ .എം.ഷാജി, ദിലീപ് ചന്ദ്രൻ,ഷെജി പാറക്കൽ, ഷാജി പെരുന്നേപറമ്പിൽ, ഫസിലി കോട്ടവാതുക്കൽ,പി.എ.താജു, സണ്ണി കിഴുവഞ്ചിയിൽ, ഷൈജു വട്ട കപ്പാറ, വി.എ. കബീർ, ഇ.എസ്. സജി എന്നിവർ പ്രസംഗിച്ചു.


+ There are no comments
Add yours