എലിക്കുളം: ഗ്രാമ പഞ്ചായത്തുകളുടെ ഫണ്ട് വെട്ടിക്കുറച്ചതിനും കേന്ദ്ര ഫണ്ട് തിരിമറി നടത്തിയതിനും വികസന പ്രവർത്തനങ്ങൾ അട്ടിമറിച്ചതിനും എതിരെ കൂ രാലിയിൽ യു.ഡി.എഫ് പ്രവർത്തകർ രാപ്പകൽ സമരം നടത്തി. നിരന്തരമായ ട്രഷറി നിയന്ത്രണം ഒഴിവാക്കുക, തൊഴിലുറപ്പ് പദ്ധതി വേതനം ഉടൻ നൽകുക തുട ങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മാണി സി.കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

എൽ.ഡി.എഫ്. സർക്കാരിന്റെ അവസാനത്തെ ഭരണമാണിതെന്ന് കാപ്പൻ പറഞ്ഞു. സമര പരമ്പരകളാണ് ഇനി കേരളത്തിൽ നടക്കാനിരിക്കുന്നതെന്നും അതിൻ്റെ തുടക്കമാണ് രാപ്പകൽ സമരമെന്നും കാപ്പൻ പറഞ്ഞു. ഇൻഡ്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെയിംസ് ജീരകത്തിൽ അധ്യക്ഷത വഹിച്ചു. കെ. പി.സി.സി.ജനറൽ സെക്രട്ടറി ടോമി കല്ലാനി, തോമസ് കുന്നപ്പള്ളി, വി.ഐ.അബ്ദുൾ കരിം, മാത്യൂസ് പെരുമനങ്ങാട്ട്, ജോയിക്കുട്ടി തോക്കനാട്ട്, തോമാച്ചൻ പാലക്കു ടിയിൽ , അനസ് മുഹമ്മദ്, വിനോദ് തെക്കേൽ , കെ.എം.ചാക്കോ, യമുന പ്രസാദ്, സിനിമോൾ കാക്കശ്ശേരിൽ, ബിനു തലച്ചിറ, ഗീത സജി, ചാക്കോ കരിമ്പീച്ചിയിൽ , റിച്ചു കൊപ്രാക്കളം, ഗ്രേസിക്കുട്ടി, റ്റി.വി. ജോസഫ് തകിടിയേൽ, വിൻസെന്റ് തോണിക്കല്ലിൽ , ടോജോ കോഴിയാറ്റുകുന്നേൽ, തോമാച്ചൻ പാലക്കുഴയിൽ എന്നിവ ർ സംസാരിച്ചു

+ There are no comments
Add yours