പൊതുപണിമുടക്ക് പ്രചരണ ജാഥയ്ക്ക് വരവേല്പ്

Estimated read time 0 min read
Share :
ജൂലായ് 9 ന് നടക്കുന്ന പൊതുപണിമുടക്കിൻ്റെ പ്രചരണാർത്ഥമുള്ള സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന തല മധ്യമേഖലാ ജാഥയ്ക്ക് കോട്ടയം ജില്ലയിൽ  വരവേ ൽപ്പ്. ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തികരിച്ച് കോട്ടയം ജില്ലയിലെ ആദ്യസ്വീകരണ കേന്ദ്രമായ കാഞ്ഞിരപ്പള്ളിയിൽ എത്തിയപ്പോൾ ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ സ്വീകരണം നൽകി.
നൈനാർ പള്ളി ജംഗ്ഷനിൽ നിന്നും സ്വീകരിച്ച് ആനയിച്ചു. സിഐടിയു ഭാരവാഹികളായ റെജി സഖറിയ, കെ അനിൽകുമാർ, കെ രാജേഷ്, വി.പി ഇസ്മായിൽ, വി.പി ഇബ്രാഹിം, സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ്, പി.കെ നസീർ, പി.എസ് സുരേന്ദ്രൻ, എഐടിയുസി നേതാക്കളായ ഒ.പി.എ  സലാം, മോഹൻ ചേന്നംകുളം, എം.എ ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പേട്ടകവലയിൽ ചേർന്ന യോഗത്തിൽ ജി.ബൈജു അധ്യക്ഷ നായി. ജാഥാ ക്യാപ്റ്റൻ സിപി മുരളി, വൈസ് ക്യാപ്റ്റൻ എം ഹംസ,മാനേജർ ടി ബി മിനി എന്നിവർ സംസാരിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours