കാഞ്ഞിരപ്പള്ളി ടെക്നിക്കൽ സ്കൂൾ വാർഷിക ആഘോഷം നടത്തി

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി ടെക്നിക്കൽ സ്കൂൾ വാർഷിക ആഘോഷം നടത്തി. യോഗം കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ K R തങ്കപ്പൻ ഉത്ഘാടനം ചെയ്തു. സിനിമ താരം അഞ്ചു മേരി തോമസ് ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ശ്രീപാദം ശ്രീകുമാർ, സിറ്റി ടൈൽസ് ഉടമ സബീർ, ബിജു എന്നിവരെ ആദരിച്ചു. വിവിധ മത്സരങ്ങ ളിൽ സംസ്ഥാന തലത്തിൽ വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. യോഗത്തിൽ സ്കൂൾ സുപ്രണ്ട് മാത്യു ഉമ്മൻ അധ്യക്ഷത വഹിച്ചു. മെമ്പർ റോസമ്മ തോമസ്, സന്തോഷ്‌, ഷഹാസ് വി എം, ആര്യ കല , അസീസ്  തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours