ഹയർസെക്കൻഡറി അധ്യാപക പരിവർത്തന പരിപാടി സെൻ്റ് ഡൊമിനിക്സ് കോളേജിൽ

Estimated read time 0 min read
Share :

കേരള പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന ദശദിന ഹയർസെക്കൻഡറി അധ്യാപക പരിവർത്തന പരിപാടി സെൻ്റ് ഡൊമിനിക്സ് കോളേജിൽ കേരള ഗവൺമെൻറ് ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. മാതാപിതാക്കൾക്കു ശേഷം വിദ്യാർഥികളെ സ്വാധീനിക്കാൻ കഴി യുന്നത് അധ്യാപകർക്കാണെന്നും അധ്യാപകർ ഉത്തരവാദിത്വബോധത്തോടെ ശിക്ഷണം നൽകി പുതിയ തലമുറയെ വാർത്തെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറ ഞ്ഞു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും നടപ്പിലാക്കാത്ത അധ്യാപക പരിവർത്തന പരിപാടിയാണ് കേരളത്തിൽ ഹയർ സെക്കൻഡറി അധ്യാപകർക്കായി പത്തു ദിവസം താമസിച്ചുള്ള കോഴ്സ് ആയി ഉന്നത വിദ്യാഭ്യാസ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള 40 വീതം ഫിസ്ക്സ്ഹിസ്റ്ററി ഹയർ സെക്കൻ്ററി അധ്യാപകരാണ് കോഴ്സിൽ പങ്കെടുക്കുന്നത്.

പഠിപ്പിക്കുന്ന വിഷയംവിദ്യാഭ്യാസസാങ്കേതികവിദ്യകൗമാരമനശാസ്ത്രംഗവേഷണംശാസ്ത്രീയത തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യും. യോഗത്തിൽ പ്രിൻസിപ്പൽ ഡോ സീമോൻ തോമസ് അധ്യക്ഷനായിരുന്നു. ഇംപ്ലിമെൻ്റിങ് പ്രിൻസിപ്പൽ ഹരികൃഷ്ണൻഡി എച്ച് എസ് ഇ ജില്ലാ കോഡിനേറ്റർ പ്രവീൺ ടി ആർഫാ മനോജ് പാലക്കുടിബിനോ പി ജോസ്നെൽസൺ കുര്യാക്കോസ്ജോജി തോമസ്വിമൽ ജിയൂസഫ് കുമാർആശിഷ് എന്നിവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours