നാലര പതിറ്റാണ്ടിന്റെ ഓർമ്മച്ചെപ്പ്; അധ്യാപകരായി വിരമിച്ച 15 പേരാണ് 45 വർഷങ്ങൾക്ക് ശേഷം കുടുംബസമേതം ഒത്തുചേർന്നത്

Estimated read time 1 min read
Share :

മുണ്ടക്കയം ബി.ബി.എം ടീച്ചർ ട്രെയിനിങ് സ്കൂളിൽ 1978- 80 കാലഘട്ടത്തിൽ പഠനം പൂർത്തിയാക്കി അധ്യാപകരായി വിരമിച്ച 15 പേരാണ് 45 വർഷങ്ങൾക്ക് ശേഷം കുടുംബസമേതം ഒത്തുചേർന്നത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലെ സ്കുളുകളിൽ ജോലിയിൽ പ്രവേശിച്ച് സേവനം പൂർത്തീകരിച്ച് സർവീസിൽ നിന്നും വിരമിച്ചവരാണ് ഒത്തുചേർന്നത്.

നാലര പതിറ്റാണ്ടിന്റെ ഓർമ്മച്ചെപ്പ് എന്ന പേരിലാണ് സംഗമം നടത്തിയത്.. ഈ ഒത്തുചേരലിൽ 45 വർഷത്തെ അനുഭവങ്ങളും കഴിഞ്ഞകാല സ്മരണകളും പങ്കുവെ ച്ചു. വികാരഭരിതരായി കെട്ടിപ്പിടിച്ചും ആശ്ലേ ഷിച്ചുമാണ് പരസ്പ്പരം സ്നേഹം പ്രകടിപ്പിച്ചത്. 25 പെൺകുട്ടികളും നാല് ആൺ കുട്ടികളുമായിരുന്നു 1978- 80 ബാച്ചി ലെ വിദ്യാർത്ഥികൾ. അതിൽ നാല് പേർ അകാലചരമം പ്രാപിച്ചു. ബാക്കി 25 പേരിൽ ചിലരെ ബന്ധപ്പെടാൻ കഴിയാതെയും മറ്റുചിലർ അസൗകര്യം അറിയിച്ചതി നെയും തുടർന്നും 15 പേർക്ക് മാത്രമേ കുടുംബസമേതം എത്തിച്ചേരാൻ കഴിഞ്ഞുള്ളൂ. ടി.ടി ഐ മാനേജർ ഫാദർ ടോം ജോസ് അധ്യക്ഷത വഹിച്ചു. മുൻ അധ്യാപക ൻ പി.സി.സെബാസ്റ്റ്യൻ സംഗമം ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ഇമ്മാനുവൽ പ്രകാശ്, ചാർലി കോശി, എൻ.എം.ആൻ്റണി,ജോയി മാത്യു, ജോസുകുട്ടി തോമസ് എന്നിവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours