പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ഉന്നത വിദ്യാഭ്യാസാരംഭം ജൂൺ 20ന്

Estimated read time 0 min read

പെരുവന്താനം സെന്റ് ആന്റണിസ് കോളേജിൽ പുതിയതായി പ്രവേശനം നേടിയ 4 വർഷ ബിരുദ ഓണേഴ്സ് വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസാരംഭം ജൂൺ 20ന് രാവിലെ 10:30 നു യൂണിവേഴ്സിറ്റി മുൻ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷൻ മാർ. മാത്യു അറയ്ക്കല്‍ നിർവഹിക്കും. കോളേജ് ചെയർമാൻ ബെന്നി തോമസ് ആമുഖപ്രഭാഷണവും, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുന്‍ സിൻഡിക്കേറ്റ് മെമ്പറും ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ അഡ്വ. പി. ഷാനവാസ് മുഖ്യപ്രഭാഷണവും നടത്തും.

ഇതുവരെ പ്രവേശനം നേടിയ 300 ലേറെ ബിരുദ ഓണേഴ്സ് വിദ്യാർത്ഥികൾക്ക് മാര്‍. മാത്യു അറയ്ക്കലും, ഡോ. സിറിയക് തോമസും, അഡ്വ. പി. ഷാനവാസും, റവ. ഡോ. ജെയിംസ്‌ ഇലഞ്ഞിപ്പുറവും, ഫാ. സെബാസ്റ്റ്യന്‍ താഴത്തുവീട്ടിലും, ഫാ. ജോസഫ് മൈലാടിയിലും, ഫാ ജോസഫ്‌ വഴപ്പനാടിയും, ചെയര്‍മാൻ ബെന്നി തോമസും, പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ്‌ കല്ലമ്പള്ളിയും, സി. ടീനയും ചേര്‍ന്ന് തിരി തെളിയിക്കും. തുടർന്ന് 10 ദിവസം നീണ്ടുനിൽക്കുന്ന ബ്രിഡ്ജ് കം ഇന്‍ഡക്ഷന്‍ ട്രെയിനിങ് പ്രോഗ്രാമുകളുടെ ഉദ്ഘാടനവും മാര്‍. മാത്യു അറയ്ക്കല്‍ നിർവഹിക്കും. ഈ വർഷം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി തലത്തിൽ അഞ്ചു റാങ്കുകള്‍ നേടിയിട്ടുള്ള കോളേജ് ബി.എസ്.സി സൈബർ ഫോറൻസിക് കോഴ്സിന് 100% വിജയവും നേടി തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചു.

നിരവധി തൊഴിലധിഷ്ഠിത മൈനറുകളും, ജർമൻ കോഴ്സുകളും, പഠിപ്പിക്കുന്നതോടൊപ്പം ശമ്പളത്തോടുകൂടി വിദേശ ഇന്റേണ്‍ഷിപ്പുകളും, പാർട്ട് ടൈം ജോബ് പ്രൊജക്ടുകളും നൽകിവരുന്നു. സംസ്ഥാനം മുഴുവൻ ജൂലൈ 1 ന് ക്ലാസുകള്‍ ആരംഭിക്കുവാൻ തീരുമാനിക്കുമ്പോൾ ജൂൺ 20ന് തന്നെ 4 വര്‍ഷ ഓണേഴ്സ് പ്രോഗ്രാം ആരംഭിക്കുവാന്‍ സാധിക്കുന്നത് കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് വിദ്യാർത്ഥികള്‍ക്ക് പ്രയോജനകരമായ രീതിയില്‍ ക്രാന്തദര്‍ശിത്വത്തോടെ തീരുമാനങ്ങളെടുക്കുവാന്‍ കോളേജ് മാനേജ്‌മന്റിനു സാധിക്കുന്നു എന്നതിന്റെ തെളിവാണെന്ന് ചെയർമാൻ ബെന്നി തോമസും, പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫും വ്യക്തമാക്കി.

ഇന്‍ഡക്ഷന്‍ കം ബ്രിഡ്ജ് പ്രോഗ്രാമുകളുടെ ഒടുവിൽ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുമെന്നും, അർഹരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പരീക്ഷയുടെ അടിസ്ഥാനത്തിൽ റവ. ഡോ. ആന്റണി നിരപ്പേല്‍ മെരിറ്റ് കം മീന്‍സ്‌ സ്കോളർഷിപ്പ് നൽകിവരുന്നുണ്ടെന്നും ചെയര്‍മാന്‍ ബെന്നി തോമസ്‌ വ്യക്തമാക്കി. സംസ്ഥാനത്ത് ആദ്യമായി ഓണേഴ്സ് ഡിഗ്രി പ്രോഗ്രാമുകള്‍ ആരംഭിക്കുന്ന കോളേജ് എന്ന നിലയില്‍ ഫോക് ലോര്‍ അക്കാദമി വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വാദ്യമേളങ്ങളും, ചെണ്ടമേളങ്ങളും ഉണ്ടായിരിക്കുമെന്നും ചെയർമാൻ ബെന്നി തോമസ് അറിയിച്ചു

You May Also Like

More From Author

+ There are no comments

Add yours