കാഞ്ഞിരപ്പള്ളി രൂപതയുടെ ഏറ്റവും വലിയ സമ്പത്താണ് യുവജനങ്ങളെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കുട്ടിക്കാനം മരിയന്‍ കോളജ് ഓട്ടോണമസില്‍ നടന്ന കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം യുവജനങ്ങളുടെ മഹാസംഗമം – നസ്രാണി യുവശക്തി 2024 ഉദ്ഘാടനം ചെയ്ത് പ്രസംഗി ക്കുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍.

രൂപതയുടെ ഏറ്റവും വലിയ സമ്പത്താണ് യുവജനങ്ങള്‍. ഇന്നത്തെ സഭ യുവജനങ്ങളാണ്. യുവജനങ്ങളെ നഷ്ടപ്പെട്ട സഭ വാര്‍ദ്ധക്യ സഹജമായ സഭയാണെന്നും നി ങ്ങള്‍ ഇല്ലാത്ത സഭ വന്ധ്യത്വമുള്ള സഭയാണെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. യുവജനങ്ങള്‍ സഭയുടെ സ്വത്തും അസ്ഥിത്വത്തിന്റെ അടിസ്ഥാനവുമാണ്. സീ റോ മലബാര്‍ സഭയിലെ ഏറ്റവും രുചികരമായ, ഗുണമേന്മയുള്ള വീഞ്ഞ് സൂക്ഷിക്കുന്ന ക്രൈസ്തവ സാക്ഷ്യത്തിന്റെ കല്‍ഭരണിയാണ് കാഞ്ഞിരപ്പള്ളി രൂപത. നല്ല കുലീനത്വമുള്ള, സാക്ഷ്യമുള്ള ക്രൈസ്തവ വിശ്വാസത്തിന്റെ നേര്‍ചിത്രമാണ് രൂപതയെന്നും മാര്‍ റാഫേല്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു. സഭയുടെ കരുത്താണ് യുവജന ങ്ങളെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. മാര്‍ത്തോമ്മാ ശ്ലീഹായുടെ പൈതൃകം പേറുന്ന നസ്രാ ണി കത്തോലിക്ക കുടുംബത്തിന്റെ ധീര യുവജനങ്ങളാണ് നിങ്ങള്‍ ഒരോരുത്തരും. വിശ്വാസത്തിന്റെ കരുത്തുള്ളവരാകണം യുവജനങ്ങള്‍. രൂപതയുടെ സ്വപന വും ശബ്ദവുമാണ് യുവജനങ്ങള്‍. ഇന്ന് ഭാരതം ആയിരിക്കുന്ന അവസ്ഥയില്‍ ഇത്രമാത്രം അനുഗ്രഹീതമായി വിദ്യാഭ്യാസപരമായി ഉയര്‍ന്ന് നില്‍ക്കുന്നുണ്ടെങ്കില്‍, സാംസ്‌കാരിക തലത്തില്‍ ഇത്രയെറെ ഉയര്‍ന്ന് നില്‍ക്കുന്നെങ്കില്‍, വിദ്യാഭ്യാസപരമായി സമ്പൂര്‍ണ സാക്ഷരതയുള്ള സംസ്ഥാനമായി നമ്മുടെ നാട് മാറിയിട്ടുണ്ടെ ങ്കില്‍ അതിന്റെ നല്ലൊരു ശതമാനം ഉത്തരവാദിത്വവും സീറോ മലബാര്‍ സഭയുടെ നസ്രാണി കത്തോലിക്ക സമൂഹത്തിന്റെ സംഭാവനയാണെന്ന കാര്യം അഭിമാ നത്തോടു കൂടി പറയാനുള്ള നെഞ്ചുറപ്പ് നമുക്ക് ഉണ്ടാവണം. പരസ്യങ്ങളില്‍ മുഴങ്ങിയും കൂട്ടുകൂടിയും 12-ാം ക്ലാസ് കഴിഞ്ഞ് വിദേശത്തേക്ക് പോകുന്നത് അപകട കരമാണ്. കേരളത്തിലെ ഒട്ടേറേ നല്ല സാധ്യതകളെ നിങ്ങള്‍ ഉപയോഗിക്കണമെന്നും ഇവിടെ തന്നെ മുളച്ചു വളരേണ്ട വിത്തുകളാണ് നിങ്ങള്‍ ഒരോരുത്തരുമെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.
എസ്എംവൈഎം രൂപത പ്രസിഡന്റ് അലന്‍ എസ്. വെള്ളൂര്‍ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. തോമസ് നരിപ്പാറയില്‍ ആമുഖ പ്രഭാഷണം നടത്തി. കേര ള സ്‌റ്റേറ്റ് ഫിലിം അവാര്‍ഡ് ജേതാവ് വിന്‍സി അലോഷ്യസ് മുഖ്യാതിഥിയായിരുന്നു. രൂപത വികാരി ജനറാള്‍ റവ.ഡോ. ജോസഫ് വെള്ളമറ്റം, രൂപത എസ്എംവൈ എം ജനറല്‍ സെക്രട്ടറി അലന്‍ പടിഞ്ഞാറേക്കര, ആൻമരിയ കൊല്ലശേരിൽ എന്നിവര്‍ പ്രസംഗിച്ചു.
സ്വര്‍ഗം സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന പുതുമുഖ നടി മഞ്ചാടി ജോബിയെയും ഈ വര്‍ഷം സന്യാസ വസ്ത്രങ്ങള്‍ സ്വീകരിച്ച സിസ്‌റ്റേഴ്‌സി നെയും സംഗമത്തില്‍ അനുമോദിച്ചു. ചെങ്കല്‍ എയ്ഞ്ചല്‍സ് വില്ലേജിലെ കുട്ടികളുടെ മ്യൂസിക് ബാന്‍ഡ്, ദിവ്യകാരുണ്യ ആരാധന, ബ്രോ ഹൗസ് അണിയിച്ചൊ രു ക്കിയ ചെണ്ട, വാട്ടര്‍ ഡ്രം, ഡിജെ പ്രോഗ്രാം എന്നിവയും സംഗമത്തിന്റെ ഭാഗമായി നടത്തി. കാഞ്ഞിരപ്പള്ളി രൂപതയിലെ 148 ഇടവകകളില്‍ നിന്നായി മൂവായിര ത്തോളം യുവജനങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു. ആനിമേറ്റര്‍ സിസ്റ്റർ മേബിൾ എസ്എബിഎസ്, രൂപത ഭാരവാഹികള്‍, വിവിധ ഫൊറോന, ഇടവക ഡയറക്ടര്‍മാര്‍, ആനിമേറ്റേഴ്‌സ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

+ There are no comments
Add yours