പാതിവിലയ്ക്ക് വനിതകൾക്ക് സ്കൂട്ടർ; കാഞ്ഞിരപ്പള്ളി താലൂക്കിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്

Estimated read time 0 min read
Share :

പാതിവിലയ്ക്ക് വനിതകൾക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്താകെ ആയിരക്കണക്കിന് ആളുകളെ പറ്റിച്ച അനന്തകൃഷ്ണനും കൂട്ടരും കാഞ്ഞിരപ്പ ള്ളി താലൂക്കിൽ നിന്നും നൂറുകണക്കിന് ആളുകളുടെ കയ്യിൽ നിന്നും പണം വാങ്ങി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടത്തിയത്. മുഖ്യപ്രതി തൊടുപുഴ കു ടയത്തൂർ ചൂരകുളങ്ങര അനന്തകൃഷ്ണൻ എൻജിഒ കോൺഫെഡറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് റിസർച്ച് ആൻ ഡ് ഡെവലപ്മെന്റ് സ്റ്റഡീസ് എന്ന സ്ഥാപനം രൂപീകരിച്ച് അതിന്റെ കീഴിൽ സംസ്ഥാനത്താകെ സീഡ് സൊസൈറ്റികൾ ഉണ്ടാക്കി തട്ടിപ്പ് നടത്തിയപ്പോൾ സീഡ് സൊസൈറ്റികൾ ഓരോ പ്രദേശത്തും പ്രമോട്ടർമാരെ വെച്ച് ആണ് തട്ടിപ്പിന്റെ ഭാഗമായി മാറിയത്.

കാഞ്ഞിരപ്പള്ളിയിൽ മുണ്ടക്കയം കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമീള എന്നയാൾ സെക്രട്ടറി ആയിട്ടുള്ള സീഡ് സൊസൈറ്റി വഴിയാണ് പണം സമാഹരിച്ചത്. സൊ സൈറ്റി മെമ്പർഷിപ്പിനായി 320 രൂപ വീതം ഓരോരുത്തരിൽ നിന്നും കൈപ്പറ്റി. പിന്നീട് സ്കൂട്ടറിന്റെ ഉപഭോക്ത വിഹിതമായ 55,000 മുതൽ 60,000 രൂപ വരെ ഓരോ രുത്തരിൽ നിന്നും അനന്തകൃഷ്ണന്റെ പ്രൊഫഷണൽ സർവീസ് ഇന്നവേഷൻ എറണാകുളം എന്ന പേരിൽ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഈയാറ്റുമുക്ക് ശാഖയിലേ അ ക്കൗണ്ടിലേക്ക് നിക്ഷേപിപ്പിച്ചു. കൂടാതെ ഇപ്രകാരം ലഭിക്കുന്ന ഇരുചക്രവാഹനങ്ങൾ അഞ്ചുവർഷത്തേക്ക് മറിച്ച് വിൽക്കുകയില്ല എന്ന് 200 മുതൽ 1000 രൂപ വരെ യുള്ള മുദ്ര പേപ്പറിൽ ഓരോരുത്തരെക്കൊണ്ടും ഒപ്പുവെപ്പിച്ചു. സത്യവാങ്മൂലം നോട്ടറിയെ കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കുന്നതിനായി 500 രൂപ വീതം ഫീസും വാങ്ങി. പണം നൽകിയവർക്കെല്ലാം അനന്തകൃഷ്ണൻ ഒപ്പിട്ട പ്രോമിസറി നോട്ട് നൽകി. മുണ്ടക്കയത്ത് ചേർന്ന് സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിൽ സ്കൂട്ടറുകളു ടെ കമ്പനികൾ തന്നെ മോഡലുകൾ പ്രദർശിപ്പിച്ചു.

വയനാട് ദുരന്തം നടന്നതിന്റെ പിറ്റേദിവസം ജൂലൈ 30ഔദ്യോഗിക ദുഖാചാരണം ആയിട്ടു കൂടി മുണ്ടക്കയത്തെ യോഗം ഉദ്ഘാടനം ചെയ്യാൻ എത്തിയത് സ്ഥലം എംഎൽഎ ആണ് . മൂന്നുമാസം മുതൽ ആറുമാസത്തിനുള്ളിൽ എല്ലാവർക്കും വാഹനം നൽകുമെന്നായിരുന്നു വാഗ്ദാനം.ഇതിനിടെ ചിലയാളുകൾക്ക് ലാപ്ടോപ്പു കൾ നൽകുകയും ചെയ്തു. ചങ്ങനാശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചില സന്നദ്ധ സംഘടനകളുടെ സഹായത്തോടെ അവിടെ കുറെ ആളുകൾക്ക് ലാപ്ടോ പ്പും സ്കൂട്ടറുകളും തയ്യൽ മെഷീനുകളും വിതരണം ചെയ്തതും ആളുകളുടെ വിശ്വാസം നേടിയെടുക്കന്നതിനു തട്ടിപ്പുകാർക്ക് കഴിഞ്ഞു. വഞ്ചിമല, എലിക്കുളം ഉരു ളികുന്നം, പനമറ്റം, പൈക തുടങ്ങിയ പ്രദേശത്തു നിന്നും വഞ്ചിമല കേന്ദ്രമായി പ്രവർത്തിച്ച ഫിലിപ്പ് തോമസ് എന്നയാളാളും ഭാര്യയും മകളുമാണ് പ്രമോട്ടർമാരാ യി നിരവധി ആളുകളെ ചേർത്തത്. ഇതിനിടെ തട്ടിപ്പിനിരയായവർ ചേർന്ന് രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രമോട്ടർമാരുടെ ആളുകൾ കടന്നു കയറുകയും കേസുമായി മുന്നോട്ടു പോയാൽ പണം എന്നെന്നേക്കുമായി നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്ന് പ്രചരിപ്പിക്കുകയും ചെയ്തതുകൊണ്ട് പല ആളുകളും നിയമ നടപടി കൾ സ്വീകരിക്കുവാൻ മടിച്ചു നിൽക്കുകയാണ്.

ഏതാനും ചിലയാളുകൾ ഇതിനോടകം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ കേസ് കൊടുത്തിട്ടുണ്ട്.അനന്തകൃഷ്ണന്റെ അക്കൗണ്ടുകൾ ഫ്രീസ് ചെയ്തിരിക്കുന്നതി നാൽ ഉള്ള പണം എന്നെങ്കിലും വീതം വെച്ച് നൽകിയാൽ കേസ് കൊടുത്ത ആളുകൾക്ക് മാത്രമേ അതിന്റെ വിഹിതമെങ്കിലും ലഭിക്കുകയുള്ളൂ എന്നാണ് കേസി നെ അനുകൂലിക്കുന്നവർ പറയുന്നത്.

Share :

You May Also Like

More From Author

+ There are no comments

Add yours