കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ വാഹനം അപകടത്തിൽപ്പെട്ടു. മദ്യലഹരിയി ലായിരുന്ന ഡ്രൈവർ അറസ്റ്റിൽ.കാഞ്ഞിരപ്പള്ളി  ബ്ലോക്ക് പഞ്ചായത്തിന്റെ  വാഹനം മുണ്ടക്കയം കരിനീലത്തിനു  സമീപം അപകടത്തിൽപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന ജോയിന്റ് ബിഡിഒക്ക് പരുക്കേറ്റു. വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. പരി ക്കേറ്റ ജോയിന്റ് ബി.ഡി.ഒ നാസറിനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്ര വേശിപ്പിച്ചു.
വാഹനത്തിന്റെ ഡ്രൈവർ  മദ്യലഹരിയിൽ വാഹനമോടിച്ചതാണ്  അപകടത്തിന് കാ രണമെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ വാഹനത്തിനു സാരമായ കേടുപാട് സംഭ വിച്ചിട്ടുണ്ട്.